പുതിയ തുടക്കവുമായി അനൂപ് കൃഷ്ണൻ ഒപ്പം സുചിത്രയും ; പ്രൊമോ വീഡിയോ വൈറൽ

36

സ്റ്റാർട് മ്യൂസിക് മൂന്നാം സീസണുമായി പ്രേക്ഷകരുടെ പ്രിയതാരങ്ങൾ എത്തുകയാണ്. ആര്യയായിരുന്നു ഈ പരിപാടിയുടെ ആദ്യ രണ്ട് ഭാഗങ്ങളിലും അവതാരകയായെത്തിയത്. രണ്ടാം സീസണിൽ ധർമ്മജനും ആര്യയ്ക്കൊപ്പമുണ്ടായിരുന്നു.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ അനൂപ് കൃഷ്ണനും സുചിത്രയുമാണ് മൂന്നാം സീസൺ അവതരിപ്പിക്കുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഓഗസ്റ്റ് 27 മുതലാണ് മൂന്നാം സീസൺ എത്തുന്നത്.

Advertisements

ALSO READ

‘നീയൊരു കഴുതയാണ്, നിനക്ക് അഭിനയത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല! ദേഷ്യപ്പെട്ട് ഷാരൂഖ് ഖാൻ കജോളിനോട് പറഞ്ഞു! ബാസിഗറിലെ ഷൂട്ടിങ് വിശേഷങ്ങൾ ഓർത്തെടുത്ത് താരങ്ങൾ

പരിപാടിയിൽ നിന്നും ആര്യയെ മാറ്റിയോ എന്നായിരുന്നു ആരാധകർ ചോദിച്ചത്. സ്റ്റാർട്ട് മ്യൂസിക് അടുത്ത സീസണുമായി വൈകാതെ തന്നെ എത്തുമെന്നായിരുന്നു നേരത്തെ താരം പറഞ്ഞത്. അവതാരകനായി തുടക്കം കുറിക്കുന്ന അനൂപിന് ആശംസ അറിയിച്ചും ആര്യ എത്തിയിരുന്നു.

ഇതോടെയാണ് താരം ഈ സീസണിൽ ഇല്ലെന്നുള്ള വിവരങ്ങൾ പ്രേക്ഷകർ ഉറപ്പിച്ചത്. ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന അരം അരം+ കിന്നരത്തിൽ താനും അതിഥിയായെത്തുന്നുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

ALSO READ

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ വിവേക് ഒബ്‌റോയിയ്ക്ക് പകരം ബിജു മേനോൻ

ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ പരമ്പരകളായ സീതാകല്യാണത്തിലേയും വാനമ്പാടിയിലേയും നായകനും നായികയുമാണ് സ്റ്റാർട്ട് മ്യൂസികിലൂടെ അവതാരകരായി തുടക്കം കുറിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ൽ മത്സരിക്കാൻ തീരുമാനിച്ചതോടെയായിരുന്നു അനൂപ് സീതാകല്യാണത്തിൽ നിന്നും മാറിയത്.

ഷോ അവസാനിച്ച് തിരികെ എത്തിയെങ്കിലും പരമ്പരയിലേക്ക് ഇനി താനില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു. വാനമ്പാടി അവസാനിച്ചുവെങ്കിലും സുചിത്രയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നുണ്ടായിരുന്നു. വിവിധ പരിപാടികളിൽ അതിഥിയായി താരമെത്താറുണ്ട്.

Advertisement