പുതിയ സന്തോഷം പങ്കു വച്ച് ആൻ അഗസ്റ്റിൻ ; ഒപ്പം സാരിയുടുത്ത് അതിസുന്ദരിയായ ഫോട്ടോയും പങ്കു വച്ചിട്ടുണ്ട് താരം

250

ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലേയ്ക്ക് വരുന്നത്. ചലച്ചിത്ര നടനായിരുന്ന അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിന്റെ യഥാർത്ഥ പേര് അനാറ്റെ അഗസ്റ്റിൻ എന്നാണ്. 2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ കഥാപാത്രമവതരിപ്പിച്ച ആനിനെ തേടി അക്കൊല്ലത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും എത്തി.

സോഷ്യൽ മീഡിയയിലൂടെ തനറെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട് ആൻ. ഇപ്പോഴിതാ അത്തരത്തിൽ ആൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ സുഹൃത്ത് ഓൺലൈൻ സാരി ബോട്ടീക് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ആൻ അഗസ്റ്റിൻ. സാരി അണിയാൻ ലഭിക്കുന്ന അവസരങ്ങളൊന്നും താരം പാഴാക്കാറില്ലെന്നും താരം പറയുന്നുണ്ട്.

Advertisements

Also read

സാരിയുടുത്ത് അതി സുന്ദരിയായ ഒരു ഫോട്ടോയു താരം പങ്കു വച്ചിട്ടുണ്ട്. ചന്ദന നിറത്തിലുള്ള സാരിക്ക് ചുവന്ന ബോർഡറാണ്. യോജിച്ച ആഭരണങ്ങളും അണിഞ്ഞായിരുന്നു ആൻ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ചിത്രങ്ങളെന്നായിരുന്നു നടി നിരഞ്ജനയുടെ കമന്റ്. നിരവധി കമന്റുകളാണ് ചിത്രത്തിന് കീഴിൽ വരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഔരുങ്ങുകയാണ്.

Also read

അന്ന് അത് ചെയ്യാൻ തയ്യാറായത് കൊണ്ടാണ് ഇന്ന് സിനിമയിൽ നിലനിൽക്കുന്നത്! തുറന്നുപറഞ്ഞ് അമല പോൾ

2017ൽ റിലീസായ ദുൽഖർ ചിത്രം സോളോയിലാണ് ആൻഅഗസ്റ്റിൻ ഒടുവിൽ അഭിനയിച്ചത്. 2014 ലായിരുന്നു ആനും ജോമോനും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. ആ ബന്ധം അധിക കാലം നില നിന്നില്ല. ഡിവോഴ്‌സിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുളള തയ്യാറെടുപ്പിലാണ് താരം.

Advertisement