അഭിനേത്രി, ഫാഷൻ ഡിസൈനർ, അവതാരക എന്നീ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂർണ്ണിമ. താരം ഒരു നല്ല നർത്തകി കൂടിയാണ്. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന പൂർണിമ, ഫാഷൻ ഡിസൈനിംഗ് മേഖലയിൽ ഏറെ തിളങ്ങിയ ആളാണ്. ‘പ്രാണ’ എന്ന ഒരു ഫാഷൻ ബ്രാൻഡ് തന്നെ പൂർണിമ അവതരിപ്പിച്ചിട്ടുണ്ട്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് താരത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം. തുറമുഖത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മയുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്.
ALSO READ
ചിത്രത്തിൽ രണ്ട് കാലഘട്ടമാണ് കാണിക്കുന്നത്. ഇതിൽ ആദ്യത്തെ കാലഘട്ടത്തിൽ. 30 വയസ്സ് പ്രായമുള്ള കഥാപാത്രമായും തുടർന്ന് ഇതേ കഥാപാത്രത്തിന്റെ 60ാം വയസ്സും അതി ഗംഭീരമായാണ് പൂർണിമ ചെയ്തിരിക്കുന്നത്. ചിത്രം ഒരു പീരീഡ് ഡ്രാമ ആണെന്നും. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ വളരെ വൈകാരികമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത് എന്നും പൂർണ്ണിമ ഇന്ദ്രജിത്ത് പറയുന്നുണ്ട്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് രാജീവ് രവിയെന്നും അദ്ദേഹത്തിനൊപ്പം ഇങ്ങനെ ഒരു വലിയ ക്യാൻവാസിൽ ചിത്രം ചെയ്യാൻ സാധിച്ചത് ഭാഗ്യമാണെന്ന് പറഞ്ഞു. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അദ്ദേഹത്തിന്റെ അച്ഛൻ രചിച്ച് നാടകമാണ് തുറമുഖം.
അതുകൊണ്ട് തന്നെ വ്യക്തിപരമായി അദ്ദേഹത്തിന് ചിത്രത്തോട് വളരെ വൈകാരികമായ ഒരു സമീപനമാണ് ഉണ്ടായിരുന്നതെന്ന് പൂർണ്ണിമ അഭിമുഖത്തിൽ വ്യക്തമാക്കി. നാടകത്തിൽ അഭിനയിച്ചിരുന്ന അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെ കഥാപാത്രമായി രൂപപ്പെടുത്തുന്നതിലും വളരെയധികം ശ്രദ്ധയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയത്. വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു തുറമുഖത്തിൽ പൂർണ്ണിമ അവതരിപ്പിച്ച ഉമ്മയുടെ കഥാപാത്രം.
അമ്മയുടെ രൂപത്തിലോട്ട് മാറാൻ നേരിട്ട വെല്ലുവിളികൾ അല്ലാതെ. ആ കഥാപാത്രം ആവാനും ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നതായി പൂർണ്ണിമ വ്യക്തമാക്കുന്നുണ്ട്. ‘ഉമ്മയുടെ മാനസികമായ ഒരു യാത്ര അല്ലെങ്കിൽ വൈകാരികമായ ഒരു യാത്രയുടെ വെയിറ്റ് ഉണ്ട്. അത് ഒരിക്കലും ഒരു അഭിനേതാവിന് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമല്ല അതിനകത്ത് ഒരു ശ്രമം നടത്താൻ കഴിയും അത് മാത്രമേ ഞാനും ചെയ്തിട്ടുള്ളു’. സിനിമയിലേക്ക് തിരിച്ച് വരാൻ ആയിരുന്നോ ആഗ്രഹം എന്ന് അവതാരക ചോദിച്ചപ്പോൾ തന്റെ ഉള്ളിൽ എപ്പോഴും സിനിമ അതുണ്ടെന്നും അത് തന്നെ അടുത്തറിയുന്നവർക്ക് അറിയാവുന്ന കാര്യമാണെന്നും പൂർണ്ണിമ പറഞ്ഞു.
നല്ല കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് കൂടുതൽ മനഃസംതൃപ്തി ലഭിക്കുന്നത്. അത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് താരം ആഗ്രഹിക്കുന്നത്. തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രം അത്തരത്തിൽ ഒന്നായിരുന്നു. പൂർണ്ണിമ ഇന്ദ്രജിത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി പറയുമ്പോൾ എടുത്ത് പറയേണ്ട ഒന്നാണ് പൂർണ്ണിമക്ക് അമ്മായി അമ്മ മല്ലികയുമായി ഉള്ള ബന്ധം. മുൻപ് ഒരിക്കൽ ലൈവിൽ ഇരുവരും വന്നപ്പോൾ മല്ലിക സുകുമാരൻ പറയുകയുണ്ടായി തന്റെ മകൻ ഇന്ദ്രജിത്ത് ഇന്ന് ഈ നിലയിൽ എത്തിയെങ്കിൽ അതിനു കാരണം പൂർണ്ണിമ ആണെന്ന്. അമ്മായി അമ്മ മരുമകൾ എന്നതിൽ ഉപരി നല്ല സുഹൃത്തിക്കൾ ആണ് ഇരുവരും. അതുകൊണ്ട് തന്നെ അന്യോന്യം പ്രശ്‌നങ്ങൾ ഉണ്ടാവാറില്ലെന്നും വളരെ സൗഹൃദപരമായാണ് ഇരുവരും പെരുമാറുന്നതെന്നും പൂർണ്ണിമ പറഞ്ഞു.
വീട്ടിൽ എല്ലാരെക്കാളും വളരെ എനർജെറ്റിക്കായ ആളാണ് അമ്മ മല്ലിക സുകുമാരനാണെന്നും. സിനിമയിലൊക്കെ കാണുന്നത് അമ്മയുടെ ചെറിയൊരു ശതമാനം എനർജി മാത്രമാണെന്നും പൂർണ്ണിമ വ്യക്തമാക്കി. പൂർണ്ണിമ തന്റെ 18ാം വയസ്സിലാണ് മല്ലിക സുകുമാരനെ പരിചയപ്പെടുന്നത് 24 വർഷത്തോളമായുള്ള ബന്ധമാണ് ഇരുവരും തമ്മിൽ ഉള്ളത്.
ഈ കാലമത്രയും ഒരു മരുമകൾ എന്ന നിലയിൽ മല്ലികയുടെ ജീവിതയാത്ര കണ്ട താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഒരു കാര്യവും ഒളിച്ച് വെക്കുന്ന സ്വഭാവക്കാരി അല്ല മല്ലിക സുകുമാരനെന്നും പൂർണ്ണിമ പറയുന്നുണ്ട്. തന്റെ കല്യാണത്തിന്റെ ഓർമകളും പൂർണ്ണിമ അഭിമുഖത്തിൽ പങ്കുവച്ചു. തന്റെ 23ാം ജന്മദിനത്തിലായിരുന്നു ഇന്ദ്രജിത്തുമായുള്ള കല്യാണമെന്ന് താരം പറഞ്ഞു. ഇന്ദ്രജിത്തിന് അന്ന് 22 വയസായിരുന്നു. നന്ദനം റിലീസ് ചെയ്ത ദിവസമായിരുന്നു ഇരുവരും വിവാഹിതരായത് എന്നും താരം പറഞ്ഞു.