മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ചുരുങ്ങിയ നാളുകൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ചൈതന്യ പ്രകാശ്. സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ താരം ടിക് ടോക്, റീൽസ്, റീക്രിയേഷൻ വീഡിയോകളിലൂടെയാണ് ആദ്യ നാളുകളിൽ തരംഗമായത്. പിന്നീട് ജനപ്രിയ പരിപാടിയായ സ്റ്റാർ മാജികിലൂടെ മലയാളികൾ താരത്തെ ഏറ്റെടുക്കുകയായിരുന്നു. ഏതാനും ഹ്രസ്വ ചിത്രങ്ങളുടേയും മ്യൂസിക് വീഡിയോകളൂടേയും ഭാഗമായിട്ടുമുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു റീ ക്രിയേറ്റ് വീഡിയോ തരംഗമായിരിക്കുകയാണ്. അടുത്തിടെ മനസ്സിൽ ഞാനോ എന്ന മ്യൂസിക് ആൽബത്തിലൂടെ ചൈതന്യ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ALSO READ
ഇപ്പോഴിതാ സൂപ്പർ ഹിറ്റായ പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിൽ നായികയായെത്തിയ രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് താരം അനുകരിച്ചിരിക്കുന്നത്. തനി നാടൻ തമിഴ് പെൺകുട്ടിയായി തലയിൽ പൂവു ചൂടി ദാവണിയുടുത്താണ് ചൈതന്യയുടെ വീഡിയോ.
View this post on Instagram
ALSO READ
പാട്ടിനൊപ്പം നടന്നുവരുന്ന ശ്രീവല്ലി, പുഷ്പയെ ഇടം കണ്ണിട്ട് നോക്കുന്നതും ദാവണിയുടെ ഷാൾ എടുത്ത് കഴുത്തിൽ ചുറ്റുന്നതുമൊക്കെയായ സീൻ ആണ് ചൈതന്യ റി ക്രിയേറ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. മുമ്പും ചൈതന്യ അഭിനയിച്ച വീഡിയോകൾ എല്ലാം ആരാധകർ എടുത്തിട്ടുമുണ്ട്.