എനിക്ക് ഇപ്പോഴും ഈ വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്, എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു : പുനീതിന്റെ വിയോഗത്തിൽ മോഹൻലാൽ

59

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ മോഹൻലാൽ. പുനീത് രാജ്കുമാറിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഒരുപാട് വർഷങ്ങളായി തനിക്ക് അടുത്തറിയാവുന്ന ആളാണ് പുനീതെന്നും മോഹൻലാൽ പറയുന്നു.

‘ഒരുപാട് വർഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാർ. ചെറിയ പ്രായം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാർ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിലുള്ള ഒരു വാർത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്.’

Advertisements

ALSO READ

രണ്ട് പേരും എന്ത് ലുക്ക് ആണ് ! അന്നും ഇന്നും ഒരുപോലെ ; ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് ജയറാം

‘അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് ഇത്. ഷോക്കിങ് ആണ്’, മോഹൻലാൽ പറഞ്ഞു.

മലയാളികൾക്ക് പുനീതിനെ കൂടുതൽ പരിചയം കന്നഡയിലെ താരചക്രവർത്തി രാജ് കുമാറിന്റെ മകൻ എന്ന നിലയിലാണ്. കേരളത്തിൽ കന്നഡ സിനിമകൾക്ക് വലിയ രീതിയിലുള്ള പ്രേക്ഷക പ്രീതി ഇല്ലാത്തതാണ് അതിനു പ്രധാന കാരണം. പിന്നീട് പുനീത് കേരളത്തിൽ വാർത്തയായത് മോഹൻലാലുമായി ബന്ധപ്പെട്ടാണ്. മോഹൻലാൽ അഭിനയിച്ച കന്നഡ ചിത്രം ‘മൈത്രി’യിൽ പുനീതുമുണ്ടായിരുന്നു. അക്കാലത്താണ് പുനീതിന്റെ താരമൂല്യത്തെക്കുറിച്ച് മലയാളികൾക്ക് മനസ്സിലായിത്തുടങ്ങിയതും.

ബി.എം ഗിരിരാജ് സംവിധാനം ചെയ്ത ‘മൈത്രി’ 2015 ൽ ആണ് റിലീസായത്. പുനീത് രാജ് കുമാറായിത്തന്നയെയാണ് പുനീത് ചിത്രത്തിൽ അതിഥി താരമായത്. ചിത്രം ചർച്ചയാകുകയും ചെയ്തു.രാജ് കുമാറിന്റെ കുടുംബവുമായി മോഹൻലാലിന് അടുത്ത സൗഹൃദമുണ്ട്. മുൻപ് തന്റെ ഓർമ്മക്കുറിപ്പിൽ അദ്ദേഹം അതെഴുതിയിരുന്നു.

ബാലതാരമായാണ് പുനീത് സിനിമയിലെത്തിയത്. നായകനായി അഭിനയിച്ചു തുടങ്ങിയതോടെ സൂപ്പർതാര പദവിയിലേക്കുയർന്നു. വൻ ആരാധക പിന്തുണയുള്ള, വിലയേറിയ താരമാണ്. മികച്ച നടനുള്ള (ബാലനടൻ) ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിർമ്മാണ രംഗത്തും പുനീത് സജീവമായിരുന്നു. പുനീതിന്റെ സഹോദരനാണ് മെഗാസ്റ്റാർ ശിവരാജ് കുമാർ.

ALSO READ

വിട വാങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ ട്വിറ്ററിൽ സജീവമായിരുന്ന പുനീത് രാജ്കുമാർ, അവസാനത്തെ പോസ്റ്റ് തന്റെ സഹോദരനും ഭാവനയും ഒന്നിച്ച സിനിമയ്ക്ക് ആശംസകൾ അറിയിച്ച്

Advertisement