പുലിമുരുകനില്‍ മോഹന്‍ലാലിന്റെ നായികയാവേണ്ടിയിരുന്നത് അനുശ്രീ, പക്ഷേ സംഭവിച്ചത്

271

മലയാള സിനിമയില്‍ ഹിറ്റ് ലിസ്റ്റുകളില്‍ ഒന്നാണ് പുലി മുരുകന്‍. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിലെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പുലിമുരുകന്‍.

കൂടാതെ മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും മാറിയിരുന്നു പുലിമുരുകന്‍. വന്‍ ഹൈപ്പുമായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ അപ്രതീക്ഷിത വിജയമാണ് കൊയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു പുലിമുരുകന്‍.

Advertisements

ചിത്രത്തിന്‍ വമ്പന്‍ താരനിരയാണ് അണിനിരന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തിയത് തമിഴ് താരം കമാലിനി ആയിരുന്നു. എന്നാല്‍ പുലിമുരുകനില്‍ മുരുകന്റെ ഭാര്യയായ മൈനയുടെ വേഷം ചെയ്യാന്‍ നടി അനുശ്രീയേ ആയിരുന്നു ആദ്യം സംവിധായകനും എഴുത്തുകാരനും മനസ്സില്‍ കരുതിയിരുന്നത്.

Also Read: ആദ്യമായി മമ്മൂട്ടിയെ കണ്ടത് അന്നായിരുന്നു, ആ പെരുമാറ്റം ശരിക്കും ഞെട്ടിച്ചു, ആദ്യ സിനിമയ്ക്ക് മുമ്പ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

എന്നാല്‍ എന്തോ കാരണം കൊണ്ട് അനുശ്രീക്ക് ആ വേഷം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ പകരം കമാലിനി എത്തുകയായിരുന്നു. കമലിനിയുടെ പല ഭാവങ്ങളും മൈനയ്ക്ക് മാച്ച് അല്ലാത്ത പ്രതീതിയാണ് തനിക്ക് സമ്മാനിച്ചതെന്ന് പറയുകയാണ് ജില്‍ ജോയ്.

”പ്രേത്യേകിച് അനിയനായ വിനു മോഹനുമായുള്ള രംഗങ്ങള്‍.. പറഞ്ഞു വന്നത് അനുശ്രീക്ക് ഒരിക്കല്‍ നഷ്ടപെട്ട വേഷം പിന്നീട് കിട്ടി.. ‘മൈന ‘ ഉണ്ടാക്കിയ അതേ അച്ചില്‍ തന്നെ ഉദയകൃഷ്ണ മധുര രാജയില്‍ അനുശ്രീക്ക് ”വാസന്തി” യെ സമ്മാനിച്ചു.. കന്മദത്തിലെ മഞ്ജു വാര്യരുടെ റോള്‍ കണ്ടാണ് ഉദയകൃഷ്ണ ഈ അച്ച് ഉണ്ടാക്കിയത് എന്ന് സംശയിക്കുന്നവരും ഉണ്ട് എന്ന് പോസ്റ്റില്‍ പറയുന്നു.

Also Read; തൃഷയെ കണ്ണെടുക്കാതെ നോക്കി നിന്നുപോയിട്ടുണ്ട്, സൗന്ദര്യം ആസ്വദിക്കുന്നതില്‍ തെറ്റില്ലല്ലോ എന്ന് ജയറാം

2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണന്‍ ആണ്. ചിത്രത്തിന്റെ മുഖ്യ ആകര്ഷണമായി മാറിയിരുന്നത് പ്രശസ്ത ആക്ഷന് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹയ്ന്‍ ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു.

Advertisement