ലാലേട്ടന്റെ അടുത്ത 100 കോടി ചിത്രവും തീരുമാനമായി: വരുന്നത് പുലിമുരുകന്റെ രണ്ടാം ഭാഗം

26

ആദ്യമായി മലയാളത്തിൽ നിന്ന് 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ് മോഹൻലാലിന്റെ പുലിമുരുകൻ. കുട്ടികള്‍ മുതല്‍ കുടുംബ പ്രേക്ഷകരെ വരെ ഏറ്റെടുത്ത ചിത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ ബെസ്‌റ്റ് ചിത്രമായിരുന്നു.

Advertisements

വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പറയുന്നത് പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നാണ്.

വൈശാഖ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്നാണ് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പറയുന്നത്. ടോമിച്ചന്‍ മുളകുപാടമായിരിക്കും സിനിമ നിര്‍മ്മിക്കുന്നത്.

മാസ് എന്റര്‍ടെയിനറായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് 2020 ലായിരിക്കും ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഈ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഒരുങ്ങുന്നത് പുലിമുരുകന്റെ രണ്ടാം ഭാഗം ആണോ എന്നാണ് ആരാധാകർ ചോദിക്കുന്നത്.

Advertisement