യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. മുന്‍പ് ഹേറ്റേര്‍സ് കൂടുതലായിരുന്നെങ്കിലും ഇന്ന് താരത്തിന്റെ ആറ്റിറ്റിയൂഡിനും കഴിവിനും പ്രോത്സാഹനമായി നിരവധി ആരാധകരുണ്ട്. സംവിധായകനായും താരം ഇതിനിടെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ താരം നാല്‍പതാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. താരത്തിന് ആശംസകളുമായി പ്രമുഖതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നാസിം വളരെ വ്യത്യസ്തമായിട്ടാണ് ആശംസയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
പൃഥ്വിയുടെ കുടുംബത്തിലെ ഒരംഗം പോലെയാണ് നസ്രിയ. പിഥ്വിക്ക് തന്റെ സ്വന്തം അനിയത്തിക്കുട്ടിയാണ് നസ്രിയയെന്ന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പൃഥ്വിക്ക് നാല്‍പതാം പിറന്നാള്‍ ആശംസ വളരെ വ്യത്യസ്തമായാണ് നസ്രിയ ആശംസിച്ചിരിക്കുന്നത്.
ALSO READ- ഞാൻ നിങ്ങളെ കല്യാണെ കഴിക്കട്ടേ എന്ന് ആരാധകൻ; കിടിലൻ മറുപടി നൽകി ഗായിക അഭയ ഹിരൺമയി
‘എന്റെ സ്വീറ്റ് ബ്രദറിന് എല്ലാവിധ ആശംസകളും നേരുന്നു. ഹാപ്പി 40! പ്രായം എല്ലാവരും അറിയട്ടെ’ എന്നും നസ്റിയ പങ്കുവച്ചിരിക്കുന്ന കുറിപ്പിലുണ്ട്. അതേസമയം പൃഥ്വിയെ കണ്ടാല്‍ 40 തോന്നിക്കില്ലെന്നാണ് ആരാധകര്‍ കുറിപ്പിനോട് പ്രതികരിക്കുന്നത്,
പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനും ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ചു കേക്കു കട്ടു ചെയ്യുന്ന ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
’25 വയസുമുതല്‍ 40 വയസുവരെ ഞാന്‍ കണ്ട നമ്മുടെ ജീവിതയാത്ര എനിക്കു വളരെ പ്രിയപ്പെട്ടതാണ്. നിങ്ങളുടെ സ്വപ്ങ്ങളെ തേടി പോകൂ. എന്നും ഞാന്‍ കൂടെ ഉണ്ടാകും’ എന്നാണ് സുപ്രിയ കുറിപ്പില്‍ പറയുന്നത്.
സുപ്രിയയും പൃഥ്വിരാജും തികച്ചും സ്വകാര്യമായ ചടങ്ങില്‍ വെച്ച് 2011ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും അല്ലിയെന്ന് വിളിക്കുന്ന അലംകൃത എന്നൊരു മകളുമുണ്ട്.