മല്ലികേ നീ വാങ്ങിച്ച് തന്ന ഷർട്ടാ, കൊള്ളാമോ? അച്ഛനെ അനുകരിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, വീഡിയോ

68

അന്തരിച്ച നടൻ സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇപ്പോൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്.

അഭിനയത്തിൽ മാത്രമല്ല തങ്ങളുടെ കഴിവെന്ന് ഇരുവരും തെളിയിച്ചതാണ്. ഇപ്പോഴിത മിമിക്രിയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്.

Advertisements

തന്റെ പിതാവ് സുകുമാരനെ അനുകരിച്ചാണ് ഇന്ദ്രജിത്ത് മിമിക്രിയിലുള്ള പാടവം തെളിയിക്കുന്നത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങലിൽ വൈറലാവുകയാണിപ്പോൾ. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരൻ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷർട്ടാണ്, കൊള്ളാമോ? എന്ന ഡയലോഗ് സുകുമാരൻ പറയുന്ന രീതിയിൽ ഇന്ദ്രജിത് അനുകരിക്കുന്ന വീഡിയോ ആണിത്.

നേരത്തെ ഇന്ദ്രജിത്തും മകളും തമ്മിലുള്ള ഡാൻസിന്റെ വീഡിയോയും വൈറലായിരുന്നു.

Advertisement