മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി, യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ തിയേറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്.
Advertisements
ചിത്രം 150 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നതാണ് പുതിയ വാർത്ത. 21 ദിവസത്തിനുള്ളിലാണ് ചിത്രം ഇത്രയും കളക്ഷൻ നേടിയത്.
150 കോടി നേടിയതിന്റ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്റർ പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിൽ ഷെയർ ചെയ്തു.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയപ്രവർത്തകനായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്. മഞ്ജു വാര്യരായിരുന്നു പ്രധാന സ്ത്രീകഥാപാത്രമായി എത്തുന്നത്.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിവേക് ഒബ്റോയ് അടക്കം ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്.
മോഹൻലാലിന്റെ തന്നെ പുലിമുരുകൻ ആണ് ആദ്യമായി 100 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം.
Advertisement