നിർമ്മാതാക്കളിൽ നിന്ന് മുൻകൂർ പണം വാങ്ങി കോൾഷീറ്റ് നല്കാതെ നടക്കുന്ന സിനിമാതാരങ്ങൾക്കെതിരെ നടപടിയുമായി തമിഴ് സിനിമാ ലോകം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലാണ് നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ജൂൺ പതിനെട്ടിന് ഇത് സംബന്ധിച്ച് ജനറൽ കമിറ്റി യോഗം നടത്തിയിരുന്നു. ആകെ പതിനാല് പേരാണ് ഇതുവരെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
തമിഴ് സിനിമയിൽ മുൻനിരയിലുള്ള ചിമ്ബു, വിശാൽ, വിജയ് സേതുപതി, യോഗിബാബു, എസ് ജെ സൂര്യ, അദർവ, എന്നിവരാണ് കോൾഷീറ്റ് നല്കാത്തവരുടെ പട്ടികയിൽ മുൻപന്തിയിലുള്ളത്. അതേസമയം നടിമാർക്കെതിരെ ഉയർന്ന ശബളം ഈൗക്കുന്നു എന്ന പരാതിയും വന്നിരുന്നു.
നടിമാരായ അമല പോളും ലക്ഷ്മി റായിയും ഷൂട്ടിംഗിനിടെ പത്ത് ബോഡി ഗാർഡുകളെ നിയമിക്കുകയും നിർമ്മാതാക്കളിൽ നിന്ന് അമിത ശമ്ബളം ഈടാക്കുകയും ചെയ്തുവെന്നാണ് നിലവിലുള്ള ആരോപണം. അഭിനയത്തിന് നല്കുന്ന പ്രതിഫലത്തിന് പുറമേയാണ് അനാവശ്യമായി നിർമ്മാതാക്കളിൽ നിന്നും പണം ഈടാക്കുന്നത്.
അതേസമയം നിർമ്മാതാക്കളെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വിവിധ നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രൊഡ്യൂസേഴ്‌സ് യൂണിയൻ പ്രസിഡന്റായ നിർമ്മാതാവ് തേനാണ്ടൽ മുരളി വ്യക്തമാക്കി. ആരോപണങ്ങൾ ഉയർന്നിരിക്കുന്നവർക്കെതിരെ അടുത്തയാഴ്ച നടപടികൾ എടുക്കുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പറഞ്ഞു.
തമിഴിൽ നിർമ്മിക്കുന്ന സിനിമകൾക്കായി വൻ തുകയാണ് നിർമ്മാതാക്കളിൽ നിന്നും ചിലവാകുന്നത്. സിനിമകളിൽ ചിലതിന് പ്രതീക്ഷിച്ച വിജയം നേടാനോ. ചിലവാക്കിയ തുക തിരികെ പിടിക്കാനോ സാധിക്കുന്നില്ല. പ്രതീക്ഷിച്ച സമയത്ത് സിനിമ പുറത്തിറക്കാനും, ഷൂട്ടിങ്ങ് അവസാനിപ്പിക്കാത്തത് മൂലവും നിർമ്മാതാക്കൾക്ക് നഷ്ടമാകുന്ന തുക കണക്കാക്കാൻ സാധിക്കില്ല എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.