അദ്ദേഹത്തിന് എല്ലാവരോടും സ്‌നേഹം മാത്രം, ഒരിക്കലും ശമ്പളത്തിന് വേണ്ടി ബഹളമുണ്ടാക്കിയിട്ടില്ല, ഇഷ്ടമുള്ളത് തന്നോളൂ എന്നാണ് പറയുന്നത്, മാമുക്കോയയുടെ വിയോഗത്തില്‍ വേദനയോടെ സുരേഷ് കുമാര്‍ പറയുന്നു

572

മലയാളികളെ കുടുകുടാ ചിരിപ്പിച്ച മറ്റൊരു ഹാസ്യ സാമ്രാട്ട് കൂടി മലയാള സിനിമാലോകത്തിന് നഷ്ടമായിരിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാളികളുടെ ചിരിക്ക് കാരണക്കാരനായ മാമുക്കോയ (76)യുടെ വിയോഗത്തിന്റെ നീറ്റലിലാണ് മലയാളികള്‍.

Advertisements

കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാമൂക്കോയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. മാമുക്കോയ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിടവാങ്ങിയത്. ഈ മാസം 24ന് കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ് അവള്‍ ആ ഹിറ്റ് ചിത്രം വേണ്ടെന്ന് വെച്ചത്, ഒത്തിരി വിഷമമുണ്ട്, വിധിച്ചിട്ടില്ലെന്ന് ആശ്വസിക്കാനേ പറ്റൂ, തുറന്നുപറഞ്ഞ് മേനക

ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഇപ്പോഴിതാ മാമുക്കോയയുടെ വിയോഗത്തില്‍ വേദനയോടെ പ്രതികരിക്കുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ഒരു നടനെന്നതിലുപരിയായി നല്ലൊരു മനുഷ്യനായിരുന്നു മാമുക്കോയയെന്ന് സുരേഷ് കുമാര്‍ പറയുന്നു.

എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണ് മാമുക്കോയ പെരുമാറുന്നത്. അദ്ദേഹം ഒരിക്കലും ശമ്പളത്തിന് വേണ്ടി ബഹളമുണ്ടാക്കിയിട്ടില്ലെന്നും തനിക്ക് കുറേ വര്‍ഷങ്ങളായി പരിചയമുള്ള നടനാണെന്നും താന്‍ വന്നതിന് ശേഷമാണ് മാമുക്കോയ സിനിമാഇന്‍ഡസ്ട്രിയില്‍ വന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു.

Also Read: ഞാന്‍ അവനൊപ്പം നില്‍ക്കുന്നത് കണ്ടാല്‍ ആള്‍ക്കാര്‍ പലതും പറയാം, പക്ഷേ എന്റെ കുടുംബത്തിന് എന്നെ അറിയാമെന്ന് ശ്രുതി , ചര്‍ച്ചയായി മനീഷയും സാഗറും തമ്മിലുള്ള അടിയും

സിനിമയിലെത്തിയ അന്ന് മുതല്‍ ബിസിയായിട്ടുള്ള നടനാണ് മാമുക്കോയ. അദ്ദേഹം എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും അതൊരു വലിയ ക്വാളിറ്റിയാണെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement