‘സ്വന്തം മികവുകൊണ്ട് അപര്‍ണ ചിത്രം വിജയിപ്പിക്കട്ടെ, മോഹന്‍ലാലിന്റെ അതേ പ്രതിഫലം നല്‍കാം’; തുറന്നടിച്ച് സുരേഷ് കുമാര്‍

2404

അപര്‍ണ ബാലമുരളി മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ്. തന്റെ അഭിനയശൈലി കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ അപര്‍ണ മലയാള സിനിമയില്‍ തുടക്കം കുറിച്ച് തമിഴില്‍ തിളങ്ങി നില്‍ക്കുകയാണ്. തമിഴിലെ ആദ്യത്തെ തമിഴ് ചിത്രത്തിന് ദേശിയ അവാര്‍ഡ് വരെ സ്വന്തമാക്കിയ ആളാണ് അപര്‍ണ്ണ ബാലമുരളി.

മലയാളത്തില്‍ അപര്‍ണ അഭിനയിച്ച മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാതാരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ച അടുത്തിടെ മലയാള സിനിമയില്‍ സജീവമായിരുന്നു. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ചര്‍ച്ചകള്‍.

Advertisements

നിര്‍മ്മാതാക്കളുടെ സംഘടനയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സൂപ്പര്‍ താരങ്ങളെ വലിയ രീതിയില്‍ വിമര്‍ശിച്ചുകൊണ്ട് നിര്‍മാതാവ് സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. തങ്ങളുടെ സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറല്ലെന്നും വര്‍ദ്ധിപ്പിക്കുകയാണെന്നുമായിരുന്നു സുരേഷിന്റെ വിമര്‍ശനം.

സൂപ്പര്‍താരങ്ങള്‍ക്ക് മാത്രം ജീവിച്ചാല്‍ പോരെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, സാലറിയിടെ കാര്യത്തില്‍ സിനിമയില്‍ ലിംഗ വിവേചനമാണ് നടക്കുന്നതെന്ന് അവാര്‍ഡിന് അര്‍ഹയായ ശേഷം അപര്‍ണ്ണ ബാലമുരളി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സാലറി കൊടുക്കാന്‍ ബാധ്യത ഉണ്ട്. തന്റെ ഒപ്പം സിനിമയില്‍ എത്തിയവര്‍ വാങ്ങുന്ന പ്രതിഫലം കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അപര്‍ണ പറഞ്ഞു.

Also Read: ഒരുമിച്ച് അഭിനയച്ചതിന് പിന്നാലെ ജോൺ എബ്രഹാമും വിദ്യ ബാലനും പ്രണയത്തിലായി? വിദ്യയ്ക്കൊപ്പം അഭിനയിക്കുന്നത് പോലും വിലക്കി ബിപാഷ; കണ്ടാൽ മിണ്ടാറില്ലെന്ന് ഗോസിപ്പ് കോളങ്ങൾ

അതേസമയം, സീനിയര്‍ താരങ്ങള്‍ക്ക് പ്രതിഫലം കൂടതല്‍ കൊടുക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു. ഇപ്പോഴിതാ അപര്‍ണ്ണയുടെ വാക്കുകള്‍ക്ക് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍.

അപര്‍ണയുടെ വാക്കുകളോട് താന്‍ യോജിക്കുന്നില്ലെന്ന് സുരേഷ് തുറന്നുപറഞ്ഞു. എല്ലാവര്‍ക്കും ഒരുപോലെ പ്രതിഫലം നല്‍കാന്‍ കഴിയില്ലെന്നും ഈ ആവശ്യം എങ്ങനെ നടപ്പാക്കാന്‍ സാധിക്കുമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നല്‍കുന്നുണ്ടോ എന്ന് സുരേഷ് ചോദിക്കുന്നു.

‘സ്വന്തം മികവുകൊണ്ട് പടം ഹിറ്റാക്കാന്‍ ശേഷിയുള്ളവരെയാണ് സൂപ്പര്‍ താരങ്ങള്‍. ഇവര്‍ക്ക് വലിയ പ്രതിഫലം നല്‍കാം. ഇവരാണ് ഇറങ്ങുന്ന പടം വിജയിപ്പിക്കുന്നത്. മോഹന്‍ലാലിന് കോടികള്‍ കൊടുക്കാം കാരണം ലാല്‍ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററില്‍ കയറുന്നത്. എന്നാല്‍ അതേ പ്രതിഫലം എന്റെ മകള്‍ കീര്‍ത്തിക്കും കൊടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുമോ.” എന്ന് സുരേഷ് ചോദിക്കുന്നു.

”സ്വന്തം മികവുകൊണ്ട് അപര്‍ണ ബാലമുരളി സിനിമകള്‍ വിജയിപ്പിക്കട്ടെ. അങ്ങനെയാണെങ്കില്‍ അവര്‍ക്കും മോഹന്‍ലാലിന്റെ അതേ പ്രതിഫലം ഞങ്ങള്‍ നല്‍കാം. നല്ല കഴിവുള്ള എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപര്‍ണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം അപര്‍ണ ഇങ്ങനെയൊക്കെ പറയുന്നത്.” എന്നും സുരേഷ് പറയുന്നു.

മോഹന്‍ലാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന ആളാണ്. എന്നാല്‍ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വാങ്ങുന്ന പ്രതിഫലം മോഹന്‍ലാലിന് ആരും നല്‍കില്ല. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹന്‍ലാലിന് നല്‍കില്ല. കേരളം ചെറിയൊരു വിപണിയാണെന്ന് സുരേഷ് പറഞ്ഞു.

കേരളത്തില്‍ ഒരു പടം ഹിറ്റ് ആയാല്‍ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ. ഹിന്ദിയില്‍ ഷാരൂഖാന്‍ വാങ്ങുന്ന 200 കോടിയാണ് എന്നാല്‍ ആ പ്രതിഫലം അല്ല നടി ഐശ്വര്യ റായിക്ക് നല്‍കുന്നതെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement