നടനവിസ്മയം, കംപ്ലീറ്റ് ആക്ടർ എന്നിങ്ങനെ വിളിപ്പേരുകൾ ഉള്ള നടനാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരം നടൻ എന്നതിലുപരി സംവിധാന രംഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ്. പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാള താരവും മോഹൻലാൽ ആണ്.
ലോകോത്തര നിലവാരത്തിലുള്ള അഭിനേതാവെന്ന് ആരും വിശേഷിപ്പിക്കുന്ന താരത്തിന് അടുത്തിടെയായി ചില സിനിമക്ൾ മോശം ഇമേജ് സമ്മാനിച്ചിരുന്നു. ചിത്രങ്ങളിലെ അഭിനയം മികച്ചതായിരുന്നെങ്കിലും സിനിമയുടെ തിരക്കഥ കാരണം പടം അമ്പേ പരാജയപ്പെടുകയും താരം ഏറെ വിമർശനങ്ങൾക്ക് വിധേയനാവുകയും ചെയ്യുന്നുണ്ട്.
ബിഗ്ബജറ്റ് ചിത്രമായ മരക്കാർ, ആറാട്ട് തുടങ്ങിയവ ബോക്‌സ് ഓഫീസിൽ തകർന്നതോടെ പലതരത്തിലുള്ള വിമർശനങ്ങൾ നേരിട്ടുവെങ്കിലും മോഹൻലാലെന്ന കലാകാരനെ തളർത്താൻ ഒന്നിനും സാധിച്ചിട്ടില്ല. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ റിലീസാവാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതേസമയം, മോഹൻലാൽ എന്ന താരത്തിന്റെ മേന്മയെ കുറിച്ച് നിർമ്മാതാവ് മോഹൻലാലിനെ കുറിച്ച് നിർമാതാവ് ചന്ദ്രകുമാർ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ് ഇപ്പോൾ. താൻ, മോഹൻലാലിന്റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നാണ് ചന്ദ്രകുമാർ പറയുന്നത്. ഇത് അദ്ദേഹം വളരെ പോസിറ്റീവായിട്ടാണ് എടുത്തതെന്നും ചന്ദ്രകുമാർ തുറന്നുപറയുന്നു. നമ്മൾ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കാര്യങ്ങൾ സത്യസന്ധമായി പറയുന്നത് മോഹൻലാലിന് വളരെ ഇഷ്ടമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
താണ്ഡവം, ഒന്നാമൻ എന്നീ സിനിമകൾ ഏകദേശം ഒരേ സമയത്ത് ഒരുമിച്ച് റിലീസ് ചെയ്ത ചിത്രങ്ങളാണ്. ഞാൻ അന്ന് ലാലിനൊപ്പമാണ് ഈ ചിത്രങ്ങൾ കാണാൻ പോയത്, കണ്ട മാത്രയിൽ തന്നെ ഈ ചത്രം വിജയിക്കില്ലെന്ന് മോഹൻലാലിനോട് പറഞ്ഞുവെന്നാണ ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. സാധാരണ മോഹൻലാലിനോട് ഇങ്ങനെ പറയാൻ ആരും ധൈര്യപ്പെടാറില്ല. എന്നാൽ അദ്ദേഹത്തിന് വിമർശനങ്ങൾ ചൂണ്ടി കാണിക്കുന്നത് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു,
അതുകൂടാതെ ചെയ്ത സിനിമ വിജയിക്കില്ലെന്ന് അഭിനയിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് അറിയാം എന്നും ചന്ദ്രകുമാർ പറയുന്നു. ഒരു ചിത്രം പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ അതിന്റെ ഭാവി അവിടെ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ആളാണ് മോഹൻലാൽ. പടം പൊട്ടിക്കഴിഞ്ഞാൽ ചിത്രം മ ര ണ പ്പെട്ടതായിട്ടാണ് മോഹൻലാൽ കാണുന്നത്. ച ത്തു പോയതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരിക്കാറില്ല. ജീവിച്ചിരിക്കുന്ന സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മാത്രമേ അദ്ദേഹം ചിന്തിക്കാറുള്ളൂ എന്നും അദ്ദേഹം പറയുന്നു.
അതേസമയം, തീയ്യേറ്ററുകളിലെത്തിയ ചിത്രങ്ങൾ തുടർച്ചയായി പരാജയം നുണഞ്ഞെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഒടിടി റിലീസായി എത്തിയ 12ത്ത് മാൻ പ്രേക്ഷകരുടെ മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോൾ മോഹൻലാൽ അദ്ദേഹം തന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. കൂടാതെ ജിത്തു ജോസഫിന്റെ തന്നെ റാം, മോൺസ്റ്റർ, ലൂസിഫർ 2 തുടങ്ങിയ നരവധി ചിത്രങ്ങളും മോഹൻലാൽ മുഖ്യകഥാപാത്രമായി ഒരുങ്ങുന്നുണ്ട്.