ഈസ്റ്റർ ദിനത്തിൽ മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് നിർമാതാവ് ജോബി ജോർജ് എത്തിയിരിക്കുന്നത്. ഈസ്റ്റർ സർപ്രൈസ് ആയി മൂന്ന് മമ്മൂട്ടി ചിത്രങ്ങൾ അനൗൺസ് ചെയ്ത് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം ഒപ്പം ഏറെക്കാലമായി പറഞ്ഞുകോൾക്കുന്ന ‘കുഞ്ഞാലിമരയ്ക്കാരും’ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുമെന്ന് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ സാരഥി ജോബി ജോർജ്ജ് പറഞ്ഞു.
ജോബി ജോർജ്ജ് ഫേസ്ബുക്കിലൂടെ അനൗൺസ് ചെയ്തത് ഇങ്ങനെ
ഗുഡ് വിൽ നിർമ്മിക്കാൻ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ അടുത്ത അഞ്ച് കൊല്ലത്തേയ്ക്ക് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത് പത്ത് സിനിമകളാണ്. സിനിമ സംഭവിക്കുന്നതാണ്. എത്ര കോടി കൈയ്യിൽ ഉണ്ടായാലും ഇല്ലെങ്കിലും നടക്കാനുള്ളത് നടക്കും. ഈ പത്ത് സിനിമകളും ഒന്നിനൊന്നു മെച്ചമാണ്.
മലയാളത്തിലെ അനുഗ്രഹീതരായ ഒട്ടുമിക്ക താരങ്ങളും ഗുഡ്വിലിന്റെ സിനിമകളിൽ പങ്കുചേരുന്നുണ്ട്. ബജറ്റ് പറയാനോ അതിൽ ഊറ്റം കൊള്ളാനോ ഞാനില്ല. മറിച്ച് ഈ പത്ത് സിനിമകളും ഒന്നിനോടൊന്ന് മെച്ചമായിരിക്കും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് അതിൽ ആദ്യം. ഒരു വലിയ ക്യാൻവാസിലുള്ള ഫാമിലി മാസ് ചിത്രമായിരിക്കും ഇത്. ഓഗസ്റ്റ് ആദ്യവാരം ഇതിന്റെ ചിത്രീകരണം തുടങ്ങും.
മറ്റൊന്ന് ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം. മൂന്നാമതായി കുഞ്ഞാലി മരയ്ക്കാർ. ്യല െവേല ൃലമഹ സൗിഷമഹശ ാമൃമസസമൃ. ഇതിന്റെ പൂർണ്ണമായ ആർടിസ്റ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം. കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ്, താരങ്ങൾ തുടങ്ങിയവരൊക്കെയായി ചർച്ചകൾ നടക്കുന്നു. ദയവായി കാത്തിരിക്കുക.
നേരത്തേ, ഓഗസ്റ്റ് സിനിമാസിന്റെ പ്രോജക്ട് ആയി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ‘കുഞ്ഞാലിമരയ്ക്കാർ’. ഇതാണ് ഇപ്പോൾ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് തങ്ങളുടെ പ്രോജക്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് എന്തായാലും കുഞ്ഞാലിമരയ്ക്കാർ ചെയ്യുമെന്ന് ജോബി ജോർജ്ജ് പറഞ്ഞു.
ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രത്തെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും. ഈ ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ന്യൂഡൽഹി സിനിമയുടെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നും ജോബി ജോർജ്ജ് പ്രതികരിച്ചു.
നേരത്തെ കുഞ്ഞാലി മരയ്ക്കാര്‍ സിനിമ ഉണ്ടാവുമെന്നും ഉപേക്ഷിച്ചെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തിയേറി.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം, കൂടാതെ കുഞ്ഞാലി മരക്കാര്‍, ഒപ്പം ഡെന്നിസ് ജോസഫ് – മമ്മൂട്ടി – പ്രമോദ് പപ്പന്‍ ടീമിന്റെ ചിത്രം എന്നിവയാണ് തന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രങ്ങളെന്ന് ജോബി ജോര്‍ജ്ജ് വ്യക്തമാക്കി. മമ്മൂക്ക-അജയ് വാസുദേവ് ചിത്രം ഒരു വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നതെന്നും ഫാമിലി മാസ്സ് ചിത്രം ആഗസ്റ്റ് ആദ്യവാരത്തോടെ തുടങ്ങുമെന്നും കുറിപ്പില്‍ വ്യക്തമാക്കി.
ജോബി ജോര്‍ജ്ജിന്റെ പോസ്റ്റ് പൂര്‍ണ്ണരൂപം
ലോകമാകെയുള്ള മലയാളികള്‍ക്കും ,എന്റെ സ്നേഹിതര്‍ക്കും , കുടുംബക്കാര്‍ക്കും .
പുതിയ മനസും പുതിയ ഹൃദയവും പുതിയ മനോഭാവവും ഉള്ള പുതിയ ജീവിതം നയിക്കാന്‍ ഉത്ഥിതനായ ഈശോ അനുഗ്രഹിക്കട്ടെ. ഉയിര്‍പ്പ് തിരുനാളിന്റെ സന്തോഷവും സമാധാനവും സ്നേഹപൂര്‍വം ആശംസിക്കുന്നു.ഗുഡ്‌വില്‍ നിര്‍മിക്കാന്‍ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത് എന്നാല്‍ അടുത്ത 5 കൊല്ലത്തേയ്ക് നമ്മള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് 10 സിനിമയാണ്.
സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യില്‍ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും .ഇ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ് മലയാളത്തിലെ അനുഗ്രഹീതരായ ഒട്ടുമിക്ക താരങ്ങളും ഗൂഡിവിലിന്റെ സിനിമയില്‍ പങ്കുചേരുന്നുമുണ്ട് , ബഡ്ജറ്റ് പറയാനോ അതില്‍ ഊറ്റം കൊള്ളാനോ ഞാനില്ല മറിച്ചു ഇ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും അപ്പോള്‍ അതിലാദ്യം ഏതു ? ഒന്ന് മമ്മുക്ക ,അജയ് വാസുദേവ് , ഗുഡ്‌വില്‍ ,ഒരു വലിയ ക്യാന്‍വാസില്‍ ഫാമിലി മാസ്സ് മൂവി ,ആഗസ്റ് ആദ്യവാരം തുടങ്ങും 2 ഹിറ്റുകളുടെ തമ്ബുരാന്‍ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പന്‍ ഡബിള്‍ ആക്ഷന്‍ 3 കുഞ്ഞാലി മരക്കാര്‍ yes the real kunjalimarakkar ഇതിന്റെ പൂര്‍ണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും