ചലച്ചിത്രമേഖലയിൽ താരങ്ങൾക്കിടയിൽ പിണക്കങ്ങളും ഇണക്കങ്ങളും പതിവാണ്. കേൾക്കുമ്പോൾ രസകരമെന്നു തോന്നുന്ന കാരങ്ങളാകും പല പിണക്കങ്ങൾക്കും പിന്നിൽ.എന്നാൽ അത്ര സുഖകരമല്ലാത്ത ഒരു പിണക്കമാണ് മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾക്കിടയിൽ ഉള്ളത്.അത് തുടങ്ങിയതോ വർഷങ്ങൾക്കു മുൻപും.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പർസ്റ്റാറും എംപിയുമായ സുരേഷ് ഗോപിയും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പവും സൗഹൃദവും ഇല്ലാതായിട്ട് കാലങ്ങളായി. സഹോദരങ്ങളെ പോലെ ജീവിച്ചിരുന്ന ഇരുവരും പിണങ്ങിയതിനു നൂറു കഥകളാണ് ചലച്ചിത്രമേഖലയിൽ അടക്കം പറയുന്നത് .
ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ഇടപെട്ടിരുന്നു.തിരുവനന്തപുരത്തു സുരേഷ് ഗോപിയുടെ വീടിന്റെ നിര്മാണസമയത്തും മറ്റു അവസരങ്ങളിലും നിർദ്ദേശങ്ങളുമായി മമ്മൂട്ടി ഒപ്പം നിന്നിരുന്നു.സൗന്ദര്യ സംരക്ഷണവുമായി പോലും ബന്ധപ്പെട്ട കാര്യങ്ങൾ മമ്മൂട്ടി സുരേഷ് ഗോപിയ്ക്ക് പറഞ്ഞു കൊടുത്തിരുന്നു.അങ്ങനെയുള്ള സൗഹൃദം തകരാൻ കാരണം ഒരു പുരസ്കാരമാണ്.
1997 ൽ ദേശീയപുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഭൂതക്കണ്ണാടിയും സുരേഷ് ഗോപിയുടെ കളിയാട്ടവും ഉൾപ്പെട്ടിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയെ മറികടന്ന് കളിയാട്ടത്തിലെ വേഷത്തിനു സുരേഷ് ഗോപിയെ തേടിയെത്തി.
ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ സുരേഷ് ഗോപി മമ്മൂട്ടിയെ കാണാന്‍ ചെന്നുവെങ്കിലും അത്ര നല്ല സ്വീകരണമായിരുന്നില്ല മമ്മൂട്ടിയുടെ ഭാഗത്ത് നിന്നും സുരേഷ് ഗോപിക്ക് ലഭിച്ചത്.ഈ പെരുമാറ്റം സുരേഷ് ഗോപിയെ ഏറെ വേദനിപ്പിച്ചെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.ഈ സംഭവത്തിന് ശേഷമാണ് ഇരുവരും അകൽച്ചയിലായത്.
എന്നാല്‍ കിംഗ് ആന്റ് കമ്മീഷണറില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിയെ ഷാജി കൈലാസ് വിളിച്ചപ്പോള്‍ മമ്മൂട്ടി എതിര്‍ത്തില്ല. എന്നാല്‍ പഴശിരാജയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മമ്മൂട്ടി ഉള്ളതിനാല്‍ സുരേഷ് ഗോപി പോയതുമില്ല.
പിന്നെ ഇതുവരെ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ല. അതിനു മുന്‍പ് പപ്പയുടെ സ്വന്തം അപ്പൂസ്, ഒരു സിബിഐ ഡയറിക്കുറിപ്പ് ഉള്‍പ്പടെ നിരവധി സിനിമകളില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ചിരുന്നു.