വിവാഹമോചനത്തിന് ശേഷം പിന്നെയും ഒന്നിച്ച് പ്രിയരാമനും രഞ്ജിതും; പിന്നാലെ സന്തോഷ വാർത്തയുമെത്തി, ആശംസയുമായി ആരാധകർ

1353

ഒരുകാലത്ത് മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു നടി പ്രിയ രമാൻ. സിനിമകളിൽ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമായിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന പ്രിയ രാമൻ സ്‌റ്റൈൽ മന്നൻ രജനികാന്ത് നിർമ്മിച്ച വളളി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

തമിഴിലൂടെയാണ് തുടക്കമെങ്കിലും മറ്റ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങാൻ നടിക്കായി. ഐവി ശശി സംവിധാനം ചെയ്ത അർത്ഥന എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ എത്തുന്നത്. പിന്നീട് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങളുടെ നായകയായും പ്രിയാ രാമൻ എത്തിയിരുന്നു.

Advertisements

അതേ സമയം ഒരു സിനിമ കഥയ്ക്ക് സമാനമായിരുന്നു പ്രിയ രാമന്റേയും രഞ്ജിന്റേയും വിവാഹജീവിതം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1999 ലായിരുന്നു ഇവർ വിവാഹിതരാവുന്നത്. പിന്നീട് വർഷങ്ങൾ ഒരുമിച്ച് ജീവിച്ചതിന് ശേഷം വേർപിരിഞ്ഞു. രഞ്ജിത്ത് മറ്റൊരു വിവാഹ കഴിച്ചിരുന്നു. രാഗസുധയെ ആയിരുന്നു വിവാഹം കഴിച്ചത്. ഈ ബന്ധവും അധികം നാൾ നീണ്ടു നിന്നില്ല. 2014 വിവാഹിതരായ ഇവർ 2015 ൽ വേർപിരിയുക ആയിരുന്നു.

ALSO READ- മിക്ക സീനിലും ഞാൻ ഉണ്ടോയെന്ന് നോക്കും; എന്റെ തല, എന്റെ ഫുൾ ഫിഗർ ഉണ്ടോ എന്ന് എന്തുകൊണ്ട് നോക്കിക്കൂടാ? അത് തന്നെയാണ് ശ്രദ്ധിക്കുന്നത്; മംമ്ത

പിന്നീട് പ്രിയരാമനും രഞ്ജിതും വീണ്ടും ഒന്നിക്കുകയായിരുന്നു. ഇപ്പോൾ മക്കളുമായി ഒന്നിച്ച സന്തോഷത്തോടെ ജീവിക്കുകയാണ്. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിച്ച ശേഷം വൈകാതെ തന്നെ ഏറ്റവും വലിയ സന്തോഷ നിമിഷവും എത്തിയിരുന്നു. അവരുടെ 22 മത്തെ വിവാഹ വാർഷികമാണ് ഇത്.

അങ്ങനെ വര്ഷങ്ങൾക്ക് ശേഷം ഒരുവരും ഒന്നിച്ച് മക്കളോടൊപ്പം വളരെ സന്തോഷത്തോടെ വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ്. ആരാധകരും ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയിരുന്നു.

ALSO READ- ദിലീപേട്ടൻ ചോദിച്ചത് ഇവിടെ കറണ്ട് ഒക്കെയുണ്ടോയെന്ന്, ആളുകളുടെ അകത്തും പുറത്തും വെള്ളം, കായുകുളത്തേയും മുതുകുളത്തേയും അപമാനിച്ച് നവ്യാ നായർ, പ്രതിഷേധം ശക്തം

ഈഗോ ആയിരുന്നു തങ്ങൾക്ക് ഇടയിലെ പ്രധാന പ്രശനമെന്നും എന്നാൽ വേർപിരിഞ്ഞ കാലഘട്ടം കൊണ്ട് തങ്ങൾക്ക് ഇടയിലെ ആ ഈഗോ ഇല്ലാതെ ആയെന്നും ഇരുവരും പറയുന്നു. ഇതാണ് വീണ്ടും ഒന്നിക്കാൻ കാരണമായത്.

Advertisement