ആൺകുട്ടികളെ പഠിപ്പിക്കേണ്ടത് ഇതാണ്; എന്റെ വിജയത്തിൽ ഇൻസെക്യൂരിറ്റിയുള്ള പുരുഷന്മാർ ഉണ്ട്, ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയത് ഇതുകൊണ്ടാണ്; പ്രിയങ്ക ചോപ്രക്ക് പറയാനുള്ളത് ഇങ്ങനെ

202

ഹംറാസ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് പ്രിയങ്ക ചോപ്ര. തുടർന്ന് തമിഴിൽ വിജയ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച നടി 2003 ൽ ബോളിവുഡിലെ സ്ഥിരം സാന്നിധ്യമായി. ഇപ്പോഴിതാ ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് താരത്തിന്റെ ഖ്യാതി എത്തിനില്ക്കുകയാണ്. അഭിനയത്തിന് പുറമേ, ബിസിനസിലും, നിർമ്മാതാവായും, ഫാഷൻ ഐക്കണായും തിളങ്ങാൻ പ്രിയങ്കയ്ക്ക് സാധിച്ചു.

ബോളിവുഡിൽ തനിക്കെതിരെ നടന്ന നീക്കങ്ങൾ മൂലമാണ് ഹോളിവുഡിലേക്ക് മാറേണ്ടി വന്നതെന്ന് പ്രിയങ്ക അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുരുഷൻമാരെപ്പറ്റി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ വിജയത്തിൽ ഇൻസെക്യൂരിറ്റി തോന്നിയ പുരുഷൻമാർ ജീവിതത്തിൽ വന്ന് പോയിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ആ ഇൻസെക്യൂരിറ്റി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
വിവാഹം കഴിക്കാതെ ഇല്യാന എങ്ങനെ അമ്മ ആകും; സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ചകൾ; താരത്തിന്റെ കന്യാകത്വം നഷ്ട്‌പ്പെട്ടത് എപ്പോഴാണെന്ന ചോദ്യത്തിന് മറുപടി നല്കി താരം

എന്റെ വിജയത്തിൽ അങ്ങനെ തോന്നാത്ത കുറച്ച് പുരുഷൻമാരുണ്ട്. പക്ഷെ ഈ വിജയത്തിൽ ഇൻസെക്യൂരിറ്റി തോന്നിയ പല പുരുഷൻമാരെയും ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിലെ അന്നദാതാക്കളും കുടുംബത്തെ നയിക്കുന്നവരും എന്ന സ്വാതന്ത്ര്യവും അഭിമാനവും പുരുഷൻമാർ ആസ്വദിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു സ്ത്രീ തന്നേക്കാൾ വിജയിച്ചാൽ അത് തന്റെ പരിധിയിലേക്കുള്ള ഭീഷണിയായവർ കാണുന്നു. അല്ലെങ്കിൽ സ്ത്രീ ജോലിക്ക് പോവുകയും അവർ വീട്ടിലിരിരിക്കുകയും ചെയ്യുമ്പോൾ പുരുഷന് വിഷമം തോന്നുന്നു.

കരയുന്നതിലും അമ്മയോടും സഹോദരിയോടും ഭാര്യയോടും കാമുകിയോടും വിഷമങ്ങൾ തുറന്ന് പറയുന്നതിലും കുഴപ്പമില്ലെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. തന്റെ അച്ചനും അമ്മയും പരസ്പരം തുല്യ സ്ഥാനമാണ് നൽകിയതെന്നും അമ്മ കൂടുതൽ സമ്പാദിക്കുമ്പോൾ അച്ഛന് പ്രശ്‌നമൊന്നുമില്ലായിരുന്നെന്നും പ്രിയങ്ക പറയുന്നുണ്ട്. നിലവിൽ ബോളിവുഡിൽ നിന്ന് മാറി നില്ക്കുകയാണ് പ്രിയങ്ക.

Also Read
എന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി അമ്മ അതെല്ലാം വിറ്റു; അമ്മ സഹിച്ച കഷ്ടപ്പാടുകൾ ഏറെയാണ്; അമ്മ സൂപ്പറാണെന്ന് സ്വാസിക

ഹോളിവുഡിലേക്കുള്ള പ്രിയങ്കയുടെ കടന്ന് വരവ് മ്യൂസിക് ആൽബങ്ങളിലൂടെയാണ്. ടെലിവിഷൻ സീരാസായ ക്വാണ്ടിക്കോയിൽ ലഭിച്ച വേഷം കരിയറിൽ ഏറെ ഗുണം ചെയ്തു. ഇപ്പോഴിതാ ഒരുപാട് നാളുകൾക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന സീരീസാണ് സിതാഡെൽ. ഇതിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് പ്രിയങ്ക ചോപ്ര. തന്റെ മകളായ മാൾട്ടിക്കൊപ്പമാണ് താരം ഇന്ത്യയിലെത്തിയിരിക്കുന്നത്.

Advertisement