പ്രിയങ്ക ചോപ്ര സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്ന താരമാണ് . എന്നാൽ അതിനൊപ്പം തന്നെ വസ്ത്രത്തിന്റെ പേരിൽ നിരവധി ട്രോളുകളും നേരിടേണ്ടി വരാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ന്യൂയോർക്കിലെ പ്രിയങ്കയുടെ ലുക്കാണ്.
ചിത്രത്തിൽ അതീവ സുന്ദരിയാണെങ്കിലും താരം അണിഞ്ഞിരിക്കുന്ന കാക്കി ഷോർട്സിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടുന്നത്.
കാക്കി നിറത്തിലുള്ള ഷോർട്സും കറുത്ത ഡീപ് നെക് ടോപ്പും നീല കോട്ടുമാണ് പ്രിയങ്കയുടെ വേഷം. ഷോർട്സിനൊപ്പം കറുത്ത ബെൽറ്റും അണിഞ്ഞിട്ടുണ്ട്.
ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് താരത്തെ കാണുന്നത്. എന്നാൽ ആർഎസ്എസ്സിന്റെ ആദ്യത്തെ യൂണിഫോമായ കാക്കി ട്രൗസറുമായാണ് പ്രിയങ്കയുടെ വേഷത്തെ താരതമ്യം ചെയ്യുന്നത്.
ആർഎസ്എസ്സിന്റെ വേൾഡ് വൈഡ് ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക എന്നാണ് ചിലരുടെ കമന്റ്.
ആർ എസ്സിന്റെ മീറ്റിങ് കഴിഞ്ഞ് പുറത്തേക്ക് വരുന്ന പ്രിയങ്ക എന്ന അടിക്കുറിപ്പിലും ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരത്തിന്റെ ന്യൂയോർക് ലുക്ക്.