ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ നടിയാണ് പ്രിയങ്ക ചോപ്ര. പോപ് ഗായകനായ നിക്ക് ജോനാസനാണ് പ്രിയങ്കയുടെ ഭർത്താവ്. തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്്. തന്നേക്കാൾ പത്ത് വയസ്സിന് ഇളയതായ വ്യക്തിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഒരുപാട് സൈബർ ആക്രമങ്ങൾക്ക് താരം വിധേയയായിരുന്നു. ഇപ്പോൾ തന്റെ പുതിയ ഹോളിവുഡ് സീരിസായ സിതാഡലിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം.
ഇപ്പോഴിതാ പ്രമോഷൻ പരിപാടികൾക്കിടെ താരം നല്കിയ ഒരഭിമുഖമാണ് വൈറലാകുന്നത്. താൻ താരമാകുന്നതിന് മുമ്പുള്ള ഓർമ്മകളും, പൂവാലന്മാരെ ഭയന്ന് അച്ഛൻ തനിക്ക് മുന്നിൽ വെച്ച നിബന്ധനകളെ കുറിച്ചുമാണ് പ്രിയങ്ക മനസ്സ് തുറക്കുന്നത്. പഠിക്കാനായി പ്രിയങ്ക അമേരിക്കയിലേക്ക് പോകുന്നത് തന്റെ പന്ത്രണ്ടാം വയസ്സിലാണ്. 16 ആം വയസ്സിലാണ് താരം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. യുവത്വത്തിലേക്ക് കടന്ന പ്രിയങ്കയുടെ ജനവാതിലുകൾ അച്ഛൻ ബാർ വെച്ച് അടച്ചുവെന്ന അവതാരകന്റെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുക്കൊണ്ടാണ് താരം മറുപടി നല്കിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ”അച്ഛന് ഭ്രാന്തായി. അദ്ദേഹം അമേരിക്കയിലേക്ക് അയച്ചത് 12 വയസുള്ള, രണ്ട് വശത്തും മുടി പിന്നിയിട്ട പെൺകുട്ടിയെയായിരുന്നു. ഞാൻ കൂൾ ആകാൻ മുടി വെട്ടി. തിരികെ വരുന്നത് അച്ഛൻ പ്രതീക്ഷിച്ചതിലും സ്ത്രീയായി 16-ാം വയസിലാണ്” തിരികെ വന്നപ്പോൾ എന്നെ ആൺ കുട്ടികൾ പിന്തുടരുമായിരുന്നു. ഒരിക്കൽ ഒരു പയ്യൻ രാത്രി എന്റെ ബാൽക്കണിയിലേക്ക് കയറി വന്നു. അതുകൊണ്ടാണ് അച്ഛൻ ജനവാതിലുകൾ ബാർ വെച്ച് അടച്ചത്.
ആ സംഭവത്തിന് ശേഷം എന്റെ ജീൻസെല്ലാം അച്ഛൻ നശിപ്പിച്ചു. ഇനി മുതൽ ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാൽ മതിയെന്ന് പറഞ്ഞു. പുറത്ത് പോകുമ്പോഴെല്ലാം ഡ്രൈവർ കൂടെ വരുമായിരുന്നു. ഭാഗ്യത്തിന് അധികം വൈകാതെ തന്നെ എന്റെ കരിയർ ആരംഭിച്ചു. അച്ഛൻ തന്നോട് ഇരുകി വസ്ത്രം ധരിക്കരുതെന്നും ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാൽ മതിയെന്നും പറയുമ്പോൾ താൻ അച്ഛന്റെ ലൂസായ ഷർട്ട് എടുക്കുമായിരുന്നു. അതിന്റെ ബട്ടൺസുകൾ അഴിച്ചിട്ട്, വയറിന്റെ ഭാഗത്ത് കെട്ടിയിട്ട് നടക്കുമായിരുന്നു.
Also Read
അതിൽ പിന്നെ അവളെ ഞാൻ കെട്ടി വെക്കുമായിരുന്നു, ഭാര്യയെ കുറിച്ച് ഭീമൻ രഘു പറഞ്ഞത് കേട്ടോ
ഞാൻ വളർന്ന ആ ലചെറിയ പട്ടണത്തിൽ അത് വലിയ ശ്രദ്ധ വരുത്തിവച്ചു. ഞാൻ കരുതിയിരുന്നത് എന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നായിരുന്നു. എന്നാൽ ഇന്ന് ചിന്തിക്കുമ്പോൾ എങ്ങനാണ് ഞാൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു പോന്നതെന്ന് അറിയില്ല. എന്നാൽ അന്ന് ഒരാൾ മുറിയിൽ കയറി വന്നതും താൻ അലറിക്കരഞ്ഞു. അച്ഛൻ വന്നപ്പോഴേക്കും അവൻ ഓടിക്കളഞ്ഞു. പക്ഷെ അതോടെ അച്ഛൻ നിയമം ഉണ്ടാക്കിയെന്നാണ് താരം പോഡ് കാസ്റ്റ് ഇന്റർവ്യൂവിൽ പറയുന്നത്.