നിക്കിന്റെ ബന്ധത്തെ സ്വീകരിക്കാൻ ഞാൻ ആദ്യം മടി കാണിച്ചു; ആ സമയത്ത് ഞാൻ മറ്റൊരു ബന്ധത്തിലായിരുന്നു; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

271

ബോളിവുഡിലെ മുൻനിര നായികയായിരിക്കെ ഹോളിവുഡിലും ചേക്കേറിയ നടിയാണ് പ്രിയങ്ക ചോപ്രേ. മ്യൂസിക് ആൽബങ്ങളിലൂടെയാണ് താരം ഹോളിവുഡിൽ മുഖം കാണിച്ചത്. തുടർന്ന് അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടിക്കോയിൽ പ്രധാന വേഷത്തിൽ പ്രിയങ്കയെത്തി. ഹോളിവുഡിൽ അഭിനയിക്കാൻ തുടങ്ങിയതിന് ശേഷം ബോളിവുഡിൽ സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രിയങ്ക അതീവ ശ്രദ്ധ ചെലുത്തി തുടങ്ങി.

2018 ൽ പോപ് താരം നിക്ക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിക്കുന്നത്. നിക്കിനെ പരിചയപ്പെടുന്നതിന് മുമ്പ് താൻ മറ്റൊരു ബന്ധത്തിലായിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; കോംപ്ലിക്കേറ്റഡ് ആയ ബന്ധമായിരുന്നു അത്. എന്റെ സുഹൃത്തുക്കളാണ് നിക്കിനെ എനിക്ക പരിചയപ്പെടുത്തി തരുന്നത്. നിക്കിന്റെ സഹോദരൻ കെവിൻ ജോനാസാണ് നിക്കിനോട് തന്നെ കോൺടാക്ട് ചെയ്യാൻ പറയുന്നത്. തുടർന്ന് നിക് തനിക്ക് മെസേജയച്ചു. അത് തനിക്കിഷ്ടപ്പെട്ടു. എന്നാൽ താൻ മറ്റൊരു ബന്ധത്തിലായതിനാൽ അത് തുറന്ന് സമ്മതിക്കാൻ മടി തോന്നി.

Advertisements

Also Read
ശ്രീദേവിക്ക് ആഗ്രഹം അഭിനയിക്കാനായിരുന്നു; എന്റെ വീട്ടുക്കാർ ആ ബന്ധത്തിന് താത്പര്യം കാണിച്ചില്ല; ശ്രീദേവിയുമായുള്ള വിവാഹത്തെ കുറിച്ച് രാജശേഖർ

തന്റെ സോഷ്യൽ മീഡിയ ടീം കാണുമെന്നതിനാൽ ട്വിറ്റർ മെസേജിന് പകരം പേഴ്‌സണൽ മെസേജയക്കാൻ നിക്കിനോട് പറഞ്ഞു. നിക്ക് മെസേജയച്ച് തുടങ്ങിയ സമയങ്ങളിൽ തന്റെ പ്രണയ ബന്ധം അവസാനിക്കാനിരിക്കുകയായിരുന്നു. മറ്റൊരാളുമായി സൗഹൃദം സ്ഥാപിക്കാൻ ആ ഘട്ടത്തിൽ തോന്നിയില്ല. മാത്രമല്ല പ്രായ വ്യത്യാസവും നിക് ജോനാസുമായി അടുക്കാതിരിക്കാൻ തന്നെ പ്രേരിപ്പിച്ചു. മുമ്പ് എനിക്കുണ്ടായിരുന്ന ബന്ധങ്ങളെല്ലാം കുറഞ്ഞത് അഞ്ചാറ് വർഷം നീണ്ട് നിന്നതായിരുന്നു.

എനിക്ക് 35 വയസും നിക്കിന് 25 വയസും. തനിക്ക് സെറ്റിൽ ചെയ്യാനായിരുന്നു താൽപര്യം. അതിനാൽ നിക്കുമായി അടുക്കാതിരിക്കാൻ ശ്രമിച്ചു. എന്നാൽ ഒരു പുസ്തകത്തെ അതിന്റെ പുറംഭാഗം കണ്ട് വിലയിരുത്തുകയാണ് ഞാൻ ചെയ്തത്. എന്റെ ഭർത്താവ് 25 വയസ് കാരന്റെ ശരീരത്തിൽ കുടുങ്ങിയ പ്രായമുള്ളയാളാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ലെന്നും പ്രിയങ്ക ചോപ്ര തമാശയോടെ പറഞ്ഞു. 2017 ൽ മെറ്റ് ഗാല ഇവന്റിൽ വെച്ചാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്.

Also Read
എന്നോട് ഐറ്റം ഡാൻസ് ചെയ്യേണ്ട എന്നാണ് അവർ പറഞ്ഞത്; പക്ഷെ ഞാൻ പറഞ്ഞത് ചെയ്യുമെന്നാണ്; പുഷ്പയിലെ ഐറ്റം ഡാൻസിനെ കുറിച്ച് തുറന്ന് പറഞ്ഞ് സമാന്ത

കുറച്ച് മാസത്തെ ഡേറ്റിംഗിനുള്ളിൽ തന്നെ ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്കയും നിക് ജോനാസും കുഞ്ഞിനെ സ്വീകരിക്കുന്നത്. മാലതി മേരി ചോപ്ര ജോനാസെന്നാണ് മകളുടെ പേര്. ഭർത്താവിനും മകൾക്കുമൊപ്പം ലോസ് ആഞ്ചലസിലാണ് പ്രിയങ്ക താമസിക്കുന്നത്. ജീലേ സരാ എന്ന ബോളിവുഡ് സിനിമയിലാണ് താരം ഇനി അഭിനയിക്കുക

Advertisement