വിവാഹവും വിവാദങ്ങളുമൊക്കെ ഒരുവശത്തേക്ക് മാറ്റിവച്ച് തന്റെയും ഭര്‍ത്താവ് നിക്ക് ജൊനാസിന്റെയും പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് ഹോട്ട് സുന്ദരി പ്രിയങ്ക ചോപ്ര.
നിക്കിന്റേയും സഹോദരങ്ങളുടേയും സംഗീത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇവര്‍ക്കൊപ്പം പ്രിയങ്കയും സംരംഭത്തിലുണ്ട്. സക്കര് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ വളരെ ഹോട്ടായി പ്രിയങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രിയങ്കയും നിക്കും തമ്മിലുള്ള ചുംബന രംഗവും ഈ വീഡിയോയിലുണ്ട്. ഇതോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കൂടാതെ സംഗീത വീഡിയോയില്‍ പ്രിയങ്കയുടെ ഗ്ലാമര്‍ ബാത്ത് ഡബ്ബ് രംഗവുമുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.
നിക്കിനും പ്രിയങ്കയ്ക്കും പുറമേ സഹോദരന് ഡാനിയേല്‍ ജെനാസ്, സോഫി ടര്‍ണര്‍ എന്നിവരും ഗാനരംഗത്തിലുണ്ട്. ഇതുവരെ 17 മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
വിവാഹത്തിനു ശേഷം നിക്കിന്റെയും പ്രിയങ്കയുടെയും നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇവരുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ ഹോളിവുഡിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും വൈറലായിരുന്നു.