20 വർഷത്തോളം അലട്ടിയ കേസ്, ഈ പ്രതിസന്ധി ഘട്ടത്തിലാണ് വിവാഹവും നടന്നത്; പ്രതിസന്ധി ഘട്ടത്തിൽ നടി പ്രിയങ്ക നേരിട്ടത്

250

നെഗറ്റീവ് വേഷങ്ങളിൽ അഭിനയിച്ച നടി പ്രിയങ്ക അനൂപ് കൂടുതലും ശ്രദ്ധ നേടിയത് ഹാസ്യ വേഷങ്ങളിൽ എത്തിയപ്പോഴായിരുന്നു. സിനിമയിലും സീരിയലിലും മിമിക്രി വേദികളിലുമൊക്കെ സ്ഥിരം സാന്നിധ്യമായിരുന്നു നടി. ഇടക്കാലത്ത് നടി കാവേരിയുമായി പ്രിയങ്ക ചില കേസുകളിൽ പെട്ടിരുന്നു. നീണ്ട 20 വർഷത്തോളമാണ് കേസിന് പിന്നാലെ താരം നടന്നത്. ഇപ്പോൾ ഈ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി പ്രിയങ്ക.

Advertisements

അന്നത്തെ പ്രശ്‌നത്തിൽ ഒത്തിരി ആളുകൾ എനിക്കൊപ്പം ഉണ്ടായിരുന്നെന്നാണ് പ്രിയങ്ക പറയുന്നത്. ഞാൻ ഒറ്റപ്പെട്ട് പോയില്ല. കേസ് നടത്താൻ 20 വർഷത്തോളം വീട്ടുകാർ എനിക്കൊപ്പം നിന്നു. ആ സമയത്തും എനിക്ക് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു. കേസ് തന്റെ കരിയറിനെ ഒട്ടും ബാധിച്ചില്ലെന്ന് നടി പറയുന്നു. ഒു ബുദ്ധിമുട്ടുകളും എനിക്ക് വന്നിട്ടില്ല. എന്റെ കല്യാണവും, ഇത്രയും നല്ലൊരു ഭർത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണെന്ന് പ്രിയങ്ക പറയുന്നു.

Also read; കാണുന്ന പോലെ അല്ല, ആളൊരു വക്കീലാണ്; ഉപ്പും മുളകിൽ മുടിയന്റെ ഭാര്യയായി എത്തിയ ശൈത്യ സന്തോഷ് ആള് നിസ്സാരകാരിയല്ല! നടിയുടെ വിശേഷങ്ങള്‍ ഇങ്ങനെ

20 വർഷമെടുത്തിട്ടാണ് എനിക്ക് നീതി കിട്ടിയത്. തെളിവുകളുണ്ടായിരുന്നെങ്കിൽ അന്നേ നടപടിയെടുത്തേനെ. പുനരന്വേഷണം വേണമെന്ന് പറഞ്ഞ സമയത്തും ഞാൻ സഹകരിച്ചിരുന്നെന്നും കേസിനെ കുറിച്ച് പ്രിയങ്ക പറയുന്നു. ഇപ്പോഴും കുട്ടിത്തം മനസിൽ കൊണ്ട് നടക്കുന്ന ആളാണ് ഞാനെന്നും നടി പറയുന്നു. ‘മനസ് കൊണ്ട് ഞാനിപ്പോഴും കുട്ടിയാണ്. 20 വയസിലാണ് നിൽക്കുന്നത്. അത്രയും കിട്ടിയെന്നേ കരുതുന്നുള്ളൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല.

അനാവശ്യമായി എന്നെ കുറിച്ച് പറഞ്ഞാൽ ഞാൻ പ്രതികരിക്കുമെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. മാക്‌സിമം സന്തോഷമായി പോവുന്നയാളാണ് ഞാൻ. എന്റെ സ്വഭാവവും ക്യാരക്ടറും ഇങ്ങനെയാണെന്നും നടി കൂട്ടിച്ചേർത്തു. മറ്റുള്ള ആളുകളെ സഹായിക്കാൻ എനിക്കിഷ്ടമാണ്. ഇഷ്ടത്തോടെ തന്നെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിച്ചത്.

ഞാൻ കാരണം കിട്ടുന്ന വോട്ടുകൾ കൂടി കളയണ്ടല്ലോയെന്ന് വിചാരിച്ചാണ് പ്രവർത്തനത്തിനിറങ്ങിയത്. എല്ലാ കാര്യങ്ങളും പോസിറ്റീവായി സമീപിക്കുന്ന ആളാണ് ഞാൻ. എന്നെ പരിചയപ്പെടാൻ വരുന്നവരോടെല്ലാം നല്ല രീതിയിൽ തന്നെ പെരുമാറാറുമുണ്ട്. എന്നെ ആരും ജാഡക്കാരിയാണെന്ന് വിശേഷിപ്പിക്കില്ലെന്നും പ്രിയങ്ക വെളിപ്പെടുത്തി.

അനൂപുമായിട്ടുള്ള വിവാഹത്തെ കുറിച്ചും മുൻപൊരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. ‘കല്യാണം കഴിക്കേണ്ട പ്രായത്തിൽ എന്റെ ജീവിതത്തിൽ വലിയ പ്രശ്‌നമുണ്ടായി. അതുകൊണ്ട് ഇനി വിവാഹം വേണ്ട. അഭിനയിച്ച് നടക്കാമെന്ന് തീരുമാനിച്ചു. എല്ലാവരുമായി ചിരിച്ച് സംസാരിക്കുകയും എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിക്കണം എന്നൊക്കെ മനസിൽ വിചാരിച്ചു. പക്ഷേ ദൈവം നല്ലൊരു ആളെ കൊണ്ട് വന്ന് തന്നുവെന്നും’ നടി കൂട്ടിച്ചേർത്തു.

Also read; പലരേയും അപമാനിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ട്, മദ്യപിച്ചിരുന്ന സമയത്ത് അച്ഛനേക്കാൾ കൂതറ ആയിരുന്നു ഞാൻ; തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

അതേസമയം എന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാൻ തിരിച്ച് വരുമെന്ന പേടി അമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞതോടെ എന്റെ എല്ലാ സ്വഭാവവും മാറി. മാറ്റി എടുത്തതാണെന്നും പറയാം. തങ്ങളുടെ വിവാഹത്തിന് അനൂപിന്റെ വീട്ടിലും കാര്യമായ എതിർപ്പൊന്നും ഉണ്ടായില്ലെന്നും പ്രിയങ്ക പറയുന്നു.

Advertisement