30 സെക്കൻഡുള്ള പ്രമോഷന് വീഡിയോയ്ക്ക് അമല ഷാജി ചോദിച്ചത് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റും; തലകറങ്ങി പോയെന്ന് തമിഴ്താരം പിരിയൻ

103

സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർ ഭരിക്കുന്ന കാലമാണിത്.ഏത് പ്രൊഡക്ടുകളും മാർക്കറ്റ് ചെയ്യാനും പരിചയപ്പെടുത്താനും ഉദ്ഘാടനങ്ങൾക്കുമെല്ലാം സോഷ്യൽമീഡിയയിലെ താരങ്ങളെയാണ് സകലരും സമീപിക്കുന്നത്.

ഇൻസ്റ്റാ റീൽസിലൂടെയും ടിക് ടോകിലൂടെയും പ്രശസ്തയാണ് അമല ഷാജി എന്ന മലയാളി പെൺകുട്ടി. കേരളത്തിൽ അത്രയധികം ആരാധകർ അമലയ്ക്ക് ഇല്ലെങ്കിലും തമിഴിലെയും തെലുങ്ക് നാടുകളിലേയും അവസ്ഥ മറിച്ചാണ്. അവിടെ സൂപ്പർതാരമാണ് അമല ഷാജി. ഇൻസ്റ്റാഗ്രാമിൽ 40 ലക്ഷത്തോളം ഫോളോവേഴ്സാണ് അമലയ്ക്ക് ഉള്ളത്. ഇക്കാരണം കൊണ്ട് തന്നെ മലയാളത്തിൽ നിരവധി ട്രോളുകളും അമല ഷാജി നേരിടുന്നുണ്ട്.

Advertisements

ഇപ്പോഴിതാ അമല ഷാജിക്കെതിരെ തമിഴ് താരം പിരിയൻ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമയുടെ പ്രമോഷന് വേണ്ടി 30 സെക്കൻഡുള്ള വീഡിയോയ്ക്കായി അമല പ്രതിഫലമായി ചോദിച്ചത് രണ്ട് ലക്ഷം രൂപയാണ് എന്ന് പിരിയൻ പറയുന്നു. ‘അരണം’ എന്ന സിനിമയുടെ പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഈ വെളിപ്പെടുത്തൽ.

ALSO READ- ‘പണിക്കാർ പറമ്പിൽ തന്നെ കുഴി എടുത്ത് വട്ടയില വെച്ച് അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും’; ജാതീയത നൊസ്റ്റാൾജിയയാക്കി കൃഷ്ണകുമാർ; വൻവിമർശനം

‘ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തു കൊണ്ടു വരാനുള്ള കഷ്ടപ്പാടിനെ കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം നൃത്തമാടുന്ന പെൺകുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്.’-എന്നാണ് പിരിയൻ പറഞ്ഞ് തുടങ്ങുന്നത്. നായികയ്ക്ക് പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല. ആ സമയത്താണ് ഇവിടെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെറും 2 സെക്കൻഡിന് അമ്പതിനായിരം ചോദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ, കേരളത്തിൽ ഉളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീൽസ് സർ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു, ആ പൈസ വേറെ എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് പറഞ്ഞു.

ALSO READ-കാരവാനിൽ നിന്നും എന്നെയും അമ്മയേയും ഇറക്കിവിട്ടു; കയറാൻ പറഞ്ഞിട്ട് പിന്നീട് കാറിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്; അത്രയ്ക്കും അനുഭവിച്ചു; വെളിപ്പെടുത്തി ശാലിൻ സോയ

ഇതൊന്നും കൂടാതെ വിമാന ടിക്കറ്റ് വരെ ചോദിക്കുകയുണ്ടായെന്നും അത് കേട്ട് തന്റെ തലകറങ്ങി പോയെന്നും പിരിയൻ പറയുന്നു. താൻ പോലും ഫ്ലൈറ്റിൽ പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്ലൈറ്റിൽ കൊണ്ടു വരുന്നതെന്നും ചോദിച്ചിരുന്നു.

തന്റെ ഒരു സംശയം സത്യത്തിൽ ഇവരൊക്കെ എന്താണ് വിചാരിച്ച് വെച്ചിരിക്കുന്നത്, ഇൻസ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളിൽ തന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്.

അത്തരത്തിലുള്ള ആളുകൾ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നതെന്നും പിരിയൻ വിമർശിച്ചു.

Advertisement