മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഇന്ത്യയിൽ അഞ്ച് ഭാഷകളിലും തന്റെ മുഖംകാണിച്ച നടിയാണ് പ്രിയാമണി. തിരക്കഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചിട്ടുണ്ട്.
ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ യഥാർത്ഥത്തിൽ നായികയായി തീരുമാനിച്ചിരുന്നത് പ്രിയാമണിയെ ആയിരുന്നു. എന്നാൽ അവസാന നിമിഷം പ്രിയാമണി ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. പകരം ചിത്രത്തിലെത്തിയത് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയാണ്. തുടർന്ന് പ്രിയാമണിയും ടിനി ടോമും തമ്മിലുള്ള ചർച്ചയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്.
സംഭവം ഇങ്ങനെ;
ഈ സിനിമയുടെ കഥ പ്രിയാമണിക്ക് ഇഷ്ടപ്പെട്ടിരുന്നു. പ്രിയാമണി ആവശ്യപ്പെട്ട പ്രതിഫലത്തിന്റെ അഡ്വാൻസ് തുകയുമായി അവർ ബാംഗ്ലൂരിൽ വന്നിരുന്നു. രണ്ട് മണിക്കൂർ കാത്തിരിക്കണമെന്ന് പ്രിയാമണി പറഞ്ഞു. രണ്ട് മണിക്കൂർ കഴിഞ്ഞ് ഐ ഡോണ്ട് ലൈക് ടു വർക് വിത്ത് ടിനി എന്ന സന്ദേശം സംവിധായകന്റെ ഫോണിലേയ്ക്ക് എത്തി.
ഒരു സിനിമ തെരഞ്ഞെടുക്കുന്നതിൽ പ്രിയാമണിയുടെ മാനദണ്ഡം എന്താണ് എന്നറിയാൻ താൽപര്യമുണ്ടെന്ന് ടിനി ടോം അറിയിച്ചു. പിന്നാലെ പ്രിയാമണിയും മറുപടിയുമായി രംഗത്ത് വന്നു. ഞാൻ അമ്മയും അച്ഛനും മാനേജരും ഒക്കെയായി ഇക്കാര്യം ചർച്ച ചെയ്തു. ഇപ്പോഴുള്ള താരങ്ങളെ താരമത്യം ചെയ്യുമ്പോൾ അദ്ദേഹം ആ ലെവലിൽ ഇല്ല. പ്രതിഫലത്തിന്റെ കാര്യത്തിലും ഒരുപാട് നെഗോഷ്യേറ്റ് ചെയ്തിരുന്നു.
ഇക്കാരണങ്ങളാൽ സിനിമ ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ മെസേജ് അയച്ചു. പക്ഷെ നിങ്ങൾ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കും എന്ന് പറഞ്ഞ് അവർ വീണ്ടും വിളിച്ചു. അപ്പോൾ ഞാൻ തുറന്നു പറഞ്ഞു. ടിനിയുമായി ഇപ്പോൾ സിനിമ ചെയ്താൽ നാളെ വിമർശനങ്ങൾ വരിക എനിക്കാണെന്നും പ്രിയാമണി വ്യക്തമാക്കി.
മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങളുടെ കൂടി അഭിനയിച്ച നടി ഇപ്പോൾ ആ ലീഗിലില്ലാത്ത ടിനിയുടെ കൂടെ അഭിനയിച്ചു എന്ന തരത്തിൽ മാധ്യമങ്ങൾ സംസാരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ സാഹചര്യത്തിൽ ഈ സിനിമ ചെയ്യേണ്ടതുണ്ടോ എന്നെനിക്ക് തോന്നി. എനിക്ക് എന്റെ കരിയറും നോക്കേണ്ടേ. സിനിമ ഹിറ്റായൽ എല്ലാവരും നല്ലത് പറയും. പക്ഷെ സിനിമ ഹിറ്റായില്ലെങ്കിൽ എനിക്കാണ് തിരിച്ചടി വരുന്നതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.
ഒരു സിനിമ ഹിറ്റായില്ലെങ്കിൽ ഹീറോയിനാണ് കാരണമെന്ന് പറയും. ഹീറോയെ ആരും ഒന്നും പറയില്ല. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സിനിമ പരാജയപ്പെട്ടാൽ പത്ത് പേരുണ്ടല്ലോ ഇരുവരെയും വെച്ച് വീണ്ടും സിനിമയെടുക്കാൻ. ആ പരാജയ സിനിമയുടെ നായികയെ വെച്ച് സിനിമയെടുക്കാൻ പത്ത് പ്രൊഡ്യൂസർമാരുണ്ടോ. പത്ത് ഡയരക്ടർമാരുണ്ടോ. വേദനയല്ല ഞാൻ ചോദിക്കുകയാണ്. ഇൻഡ്സ്ട്രിയിൽ കുറേക്കാലമായി ഞാനുമുണ്ട്. കുറച്ചൊക്കെ ഞാനും കണ്ടിട്ടുണ്ടെന്നും പ്രിയാമണി പറഞ്ഞു.