ഞാന്‍ ഒരു സിനിമ ചെയ്യണമെങ്കില്‍ എന്റെ ഡിമാന്റ് ഓകെ ആവണം, നേര് ചെയ്യാനുണ്ടായ കാരണം ഇതായിരുന്നു, മനസ്സുതുറന്ന് പ്രിയാമണി

255

അടുത്തിടെയാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

Advertisements

ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Also Read:നേരില്‍ മൈക്കിളിനെ സ്വീകരിച്ചതിന് നന്ദിയെന്ന് ശങ്കര്‍ ഇന്ദുചൂടന്‍, എന്തായാലും വരുണിന്റെ അവസ്ഥ വന്നില്ലല്ലോയെന്ന് ആരാധകര്‍

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം.

ചിത്രത്തില്‍ നടി പ്രിയാമണിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ നേര് എന്ന ചിത്രം ഏറ്റെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയാമണി. നായികാവേഷം മാത്രമല്ല, താന്‍ ഏത് വേഷവും ചെയ്യുമെന്നും പക്ഷേ കഥാപാത്രത്തിന് ചിത്രത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും പ്രിയാമണി പറയുന്നു.

Also Read:വെറും ചീപ്പ് പബ്ലിസിറ്റി, എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചുകൊണ്ടിരിക്കുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു, റിയാസ് സലിമിനെതിരെ തുറന്നടിച്ച് അഹാന കൃഷ്ണ

തന്നെ സ്വാധിനിക്കുന്ന ഏത് കഥാപാത്രവും താന്‍ ചെയ്യും. തികച്ചും യാദൃശ്ചികമായിട്ടായിരുന്നു നേരിലേക്ക് തനിക്ക് കോള്‍ വന്നതെന്നും ജീത്തുസാറിനൊപ്പം വര്‍ക്ക് ചെയ്യണെമെന്നത് തനിക്ക് വലിയ ആഗ്രഹമായിരുന്നുവെന്നും തന്റെ തമിഴ് സിനിമയുടെ പോസ്റ്റര്‍ റിലീസിന്റെ സമയത്താണ് ജിത്തു ജോസഫിന്റെ മെസ്സേജ് വരുന്നതെന്നും പ്രിയാമണി പറഞ്ഞു.

അങ്ങനെ നേരിനെ പറ്റി സംസാരിച്ചുവെന്നും അതിലൊരു റോള്‍ ചെയ്യുമോ എന്ന് തന്നോട് ചോദിച്ചുവെന്നും പ്രിയാമണി പറയുന്നു. അങ്ങനെ താന്‍ ആ വേഷം ഏറ്റെടുത്തുവെന്നും ബാക്കി എല്ലാ ഡേറ്റുകളും റീ അറേഞ്ച് ചെയ്തുവെന്നും നേര് ചെയ്യണമെന്ന ആഗ്രഹം മാത്രമേ അപ്പോള്‍ മനസ്സിലുണ്ടായിരുന്നുവുള്ളൂവെന്നും പ്രിയാമണി പറയുന്നു.

Advertisement