നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.
പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഫാമിലി മാന്‍ സീരിസിലും ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
ഇപ്പോഴിതാ വിക്കി പീഡിയയില്‍ കാണുന്നത് പോലെ തന്റെ പേര് പേര് പ്രിയ വാസുദേവ് മണി അയ്യര്‍ എന്നല്ലെന്ന് പറയുകയാണ് നടി. വാസുദേവന്‍ തന്റെ അച്ഛന്റെ പേരാണെന്നും അയ്യര്‍ തന്റെ ജാതിയാണെന്നും അക്കാര്യം ചേര്‍ത്ത് വിക്കിപീഡിയയില്‍ അങ്ങനെ ആയിപ്പോയതാണെന്നും താരം വിശദീകരിക്കുകയാണ്.
യഥാര്‍ഥത്തില്‍ തന്റെ പേര് പ്രിയാമണിയാണ്. പ്രിയ വാസുദേവ് മണി അയ്യര്‍ എന്നല്ല. വാസുദേവന്‍ എന്നത് തന്റെ അച്ഛന്റെ പേരാണ്. അയ്യര്‍ എന്നത് ജാതിയാണ്. അത് വിക്കിപീഡിയയില്‍ അങ്ങനെ ആയിപ്പോയി എന്നാണ് താരം കാന്‍ ചാനല്‍ മീഡിയയോട് പറഞ്ഞത്.
തനിക്ക് പാര്‍വതി എന്നൊരു പേരുകൂടിയുണ്ടെന്നും അത് തന്റെ അമ്മൂമ്മയുടെ പേരാണെന്നും തന്റെ കുടുംബത്തില്‍ അച്ഛമ്മയുടെ പേര് പേരമക്കള്‍ക്ക് വെക്കാറുണ്ടെന്നുമായിരുന്നു പ്രിയാമണി വിശദീകരിക്കുന്നുണ്ട്.
‘എന്റെ ശരിക്കുള്ള പേര് പ്രിയ എന്നതാണ്. പക്ഷേ ഈ അമ്പലത്തില്‍ ഒക്കെ പോകുമ്പോള്‍ ഞാന്‍ എന്റെ പേര് പാര്‍വതി എന്നാണ് പറയാറ്. അച്ഛനും അമ്മയും ഇട്ട പേര് പ്രിയ എന്നതാണ്, മണി അച്ഛന്റെ പേരാണ്. സിനിമയ്ക്ക് വേണ്ടി ഞാന്‍ മാറ്റിയതാണ് പ്രിയാമണി എന്നുള്ളത്.’- എന്നും പ്രിയാമണി വിശദീകരിച്ചു.
തന്നോട് ആ സമയത്ത് ഒരു ജോത്സ്യന്‍ പറഞ്ഞത് പ്രിയ നല്ല പേരാണ്, പക്ഷേ അത് ഒറ്റ പേരാക്കി വെച്ചാല്‍ നന്നായിരിക്കും എന്നാണ്. അതുകൊണ്ടാണ് പ്രിയ മണി എന്നുള്ളത് പ്രിയാമണി എന്നാക്കിയതെന്നും താരം പറഞ്ഞു.
ഒരു ഇടവേളയ്ക്ക് ശേഷം പ്രിയാമണി എത്തുന്ന മലയാള ചിത്രം ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമയിലാണ് പ്രിയാമണി ഇപ്പോള്‍ അഭിനയിക്കുന്നത്.
ഈ ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കോര്‍ട്ട് റൂം കഥയാണിതെന്ന് പ്രിയാമണി അഭിമുഖത്തില്‍ പറയുന്നത്. ജീത്തു ജോസഫിന്റെ പടത്തില്‍ മോഹന്‍ലാലിനൊപ്പം താന്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് അച്ഛനും അമ്മയുമെന്നും പ്രിയാമണി പറഞ്ഞു.
തന്റെ ചി്രതത്തിന്റെ സംവിധായകന്മാരുടെ പേര് അച്ഛനും അമ്മയ്ക്കും മനസിലാവില്ലെന്നും ദൃശ്യത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് മനസിലായെന്നും പ്രിയാമണി പറയുന്നുണ്ട്.