നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.
പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഫാമിലി മാന്‍ സീരിസിലും ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
ഇപ്പോഴിതാ വിവാഹശേഷം താന്‍ നേരിട്ട നെഗറ്റീവ് കമന്റുകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് പ്രിയാമണി. മറ്റൊരു മതത്തില്‍പ്പെട്ട ആലെ വിവാഹം ചെയ്തതുകൊണ്ട് വളരെ മോശം കമന്റുകളും കുറ്റപ്പെടുത്തലുകളുമാണ് താന്‍ നേരിട്ടതെന്ന് താരം പറയുന്നു.
തന്നെ അതെല്ലാം നന്നായി ബാധിച്ചിട്ടുണ്ട്. തന്റെ പാരന്റ്‌സിനെയും ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ സമയങ്ങളിലൊക്കെ മുസ്തഫ തനിക്ക് ഒത്തിരി സപ്പോര്‍ട്ട് നല്‍കി കൂടെ നിന്നുവെന്നും എന്ത് സംഭവിച്ചാലും ആദ്യം എന്നിലേക്ക് വരട്ടെയെന്നും ഓരോ സ്‌റ്റെപ്പിലും തനിക്കൊപ്പം മുന്നോട്ട് വരൂ എന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും പ്രിയാമണി പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ആശ്വാസമേകിയിരുന്നു. തനിക്ക് ഇത്രയധികം പിന്തുണ നല്‍കുന്ന, മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും പാരന്റ്‌സിനും അതൊരു ആശ്വാസമാണെന്നും പ്രിയാമണി പറയുന്നു.