എന്തൊരു മാറ്റമാണ്; ചാക്കോച്ചന്റെ നായികയെ കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും നിറഞ്ഞ് പ്രിയത്തിലെ നായിക

270

പുതുമുഖ നായികമാർ ഏറ്റവും അധികം മുഖം കാണിക്കുന്നത് ഒരു പക്ഷേ മലയാള സിനിമാ ലോകത്ത് മാത്രമായിരിക്കും. ഓരോ വർഷം പുതിയ പുതിയ നിരവധി നായികമാർ സിനിമകൾ മലയാളത്തിൽ ഉണ്ടായി തുടങ്ങിയ കാലം മുതൽ വരുന്നുണ്ട്. പലരും ഒന്നോ രണ്ടോ സിനിമകൾ ചെയ്ത ശേഷം കുടുംബ ജീവിതവും വിവാഹവും മറ്റുമായി അഭിനയത്തോട് വിട പറഞ്ഞ് പോകും.

എന്നാൽ മറ്റു ചിലർ കാലകാലത്തോളം നിന്ന് മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കി പിടിക്കും. ചിലർ ഒരു സിനിമയിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിൽ കൂടിയും ആ സിനിമ കൊണ്ട് തന്നെ ചിലപ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് പതിഞ്ഞ് കയറും. അത്തരത്തിൽ ഒറ്റ സിനിമയിലൂടെ മലയാളി എന്നും ഓർക്കുന്ന മുഖമായി മാറിയ നടിയാണ് പ്രിയത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ ദീപ നായർ.

Advertisements

Also read; നിങ്ങളുടെ കുഞ്ഞ് ഈ രാത്രി പിന്നിടില്ലെന്ന് പറഞ്ഞു; പ്രസവത്തിന് ശേഷം നിൽക്കാൻ പോലും കഴിയാതിരുന്ന ഞാൻ എന്റെ മകന്റെ അരികിലേയ്ക്ക് നടന്നെത്തി; വേദനിപ്പിക്കുന്ന ഓർമകളുമായി കനിഹ

പ്രിയത്തിൽ മാത്രമാണ് ദീപ അഭിനയിച്ചിട്ടുള്ളത്. എന്നാൽ ചിത്രത്തിലെ നായികാ കഥാപാത്രം പ്രേക്ഷക മനസിലേയ്ക്ക് അത്രമേൽ ആഴ്ന്നിറങ്ങിയിരുന്നു. ഇന്നും ദീപയ്ക്ക് ആരാധകർ കുറവല്ല. 2000ത്തിൽ സാബു ജോണിന്റെ തിരക്കഥയിൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് പ്രിയം. ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ പ്രേക്ഷകർ കാണുന്ന ഒരു സിനിമ കൂടിയാണ് പ്രിയം.

ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളുമെല്ലാം വലിയ ഹിറ്റാണ്. പ്രിയത്തിൽ ആനി ജോഷ്വ എന്ന നായിക കഥാപാത്രത്തെയാണ് ദീപ നായർ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബനും ദീപയ്ക്കും പുറമെ മൂന്ന് കുട്ടികളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ മഞ്ജിമ മോഹനായിരുന്നു മൂന്ന് കുട്ടികളിലെ ഒരു ബാലതാരം.

ധമാക്ക അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ അരുൺ കുമാറാണ് മറ്റൊരു ബാലതാരമായി അഭിനയിച്ചത്. അശ്വിൻ എന്നൊരു കുട്ടികൂടി ഇവർക്കൊപ്പം പ്രിയത്തിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ജഗതി ശ്രീകുമാർ, ദേവൻ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായിരുന്നു. ഒരു സിനിമയും ചുരുക്കം ചില ഫോട്ടോകളും മാത്രമാണ് ദീപയുടേതായി സോഷ്യൽ മീഡിയയിൽ നിന്നും തിരഞ്ഞാൽ ലഭിക്കുക.

സോഷ്യൽമീഡിയയിലൊന്നും മറ്റുള്ള നടിമാരെപ്പോലെ ദീപ നായർ സജീവമല്ല. ഇൻസ്റ്റഗ്രാമിൽ മാത്രമാണ് താരത്തിന് ഒരു പ്രൊഫൈലുള്ളത്. അതിലും വല്ലപ്പോഴും മാത്രമാണ് ചിത്രങ്ങളും മറ്റും ദീപ പങ്കുവെക്കുന്നത്. ഇപ്പോൾ കുടുംബവലും കുട്ടികളുമായി ഭർത്താവിനൊപ്പം വിദേശത്താണ് ദീപ നായർ സെറ്റിലായിരിക്കുന്നത്. രണ്ട് പെൺകുഞ്ഞുങ്ങളാണ് ദീപയ്ക്ക്. മക്കളുടെ ചിത്രങ്ങളും ദീപ പങ്കുവെയ്ക്കാറുണ്ട്.

നാട്ടിലേക്ക് വല്ലപ്പോഴും മാത്രം വരാറുള്ള ദീപ വിദേശത്ത് കേരളത്തിന്റെ ആഘോഷങ്ങളായ വിഷുവും ഓണവുമെല്ലാം തന്റെതായ രീതിയിൽ ആഘോഷിക്കാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ ദീപ നായർ പഠിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് പ്രിയം എന്ന സിനിമയിൽ അഭിനയിക്കാനായി എത്തിയത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ദീപയ്ക്ക് പഠനം പൂർത്തിയാക്കും മുമ്പ് തന്നെ ഇൻഫോസിസിൽ ജോലിയും കിട്ടി.

അഭിനയത്തിനെക്കാളും ആഗ്രഹിച്ച് നേടിയ ജോലിയായിരുന്നു ദീപയ്ക്ക് ഇഷ്ടം. അതുകൊണ്ടാണ് താരം പിന്നീട് സിനിമകളൊന്നും ചെയ്യാതിരുന്നത്. ജോലി ചെയ്യുന്നതിനിടയിലാണ് ദീപ നായർ വിവാഹിതയായത്. പിന്നീട് സിനിമാ മേഖല നടി പൂർണ്ണമായും വിട്ടു. ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം ഓസ്ട്രേലിയയിലെ മെൽബണിലാണ് ദീപ ഇപ്പോൾ താമസിക്കുന്നത്.

Also read; സൗഹൃദം പ്രണയത്തിലേയ്ക്ക്; വിവാഹത്തിലെത്തിയ കഥ വെളിപ്പെടുത്തി നടി ഭാവന, വീഡിയോ വൈറൽ, ജീവിതത്തിലെ ഷോക്കിങ് അനുഭവവും വെളിപ്പെടുത്തി താരം

പണ്ടത്തെക്കാൾ സുന്ദരിയായിട്ടാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാളുകളായി തിരയുന്ന താരത്തെ ഇൻസ്റ്റഗ്രാമിൽ കണ്ടെത്തിയ സന്തോഷത്തിലാണ് പ്രിയം സിനിമയുടെ ആരാധകർ. ‘പ്രിയം സിനിമ ഇപ്പോഴും ഞങ്ങൾ കാണാറുണ്ട്. നിങ്ങളെ സ്‌ക്രീനിൽ ഒരുപാട് മിസ് ചെയ്യുന്നു’വെന്നെല്ലാമാണ് ആരാധകർ ദീപയുടെ ഫോട്ടോകൾക്ക് കമന്റിടുന്നത്.

Advertisement