മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിളായിരുന്നു പ്രിയദർശനും, ലിസിയും. 1990 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഒരു കാലഘട്ടത്തിൽ പ്രിയദർശൻ സിനിമകളിലെ നായികയായിരുന്നു ലിസി. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാകുകയും തുടർന്ന് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഇരുപത്തിനാല് വർഷത്തെ കുടുംബജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്.
ഈയടുത്താണ് ഇരുവരുടെയും മകന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ഒന്നിച്ചാണ് പ്രിയദർശനും, ലിസിയും എത്തിയത്. അച്ഛനും അമ്മയും എന്ന നിലയിൽ മകന്റെ വിവാഹത്തിന് നേതൃനിരയിൽ തന്നെ ലിസിയും പ്രിയദർശനും ഉണ്ടായി. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹശേഷം പ്രിയദർശൻ പണ്ട് അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. വനിതക്ക് നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ;
ഞങ്ങൾ ഇരുവരും ഇരു വഴികളിൽ ആയെങ്കിൽ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വർഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താൻ പ്രാർത്ഥിച്ചത് എന്നും അദ്ദേഹം പറയുകയുണ്ടായി. ഞാൻ ഇമോഷണലി ഡൌൺ ആയ ആളാണ്. പ്രശ്‌നങ്ങൾ വന്നപ്പോൾ പിറകെ പിറകെ ആണ്എത്തിയത് . അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തി. ആ സമയങ്ങളിൽ ആകും താൻ ഏറ്റവും കൂടുതൽ ക്ഷേത്രദർശനം നടത്തിയത്’.
ഇപ്പോൾ എനിക്കുള്ള സ്വപ്‌നം എന്റെ മകളെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ച് വിടുക എന്നുള്ളതാണ്. സുഹൃത്തുക്കൾ ആണ് ജീവിതത്തിലെ പല പ്രശ്‌നങ്ങളിലും എന്നെ പിന്തുണച്ചത് എന്നും എല്ലാവർക്കും ഇതുപോലെ വിഷയങ്ങൾ ഉണ്ട് മുൻപോട്ട് പോയെ പറ്റൂ എന്നാണ് ലാൽ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണകളും ഈഗോയും ദാമ്പത്യത്തിൽ ഒരിക്കലും ഉണ്ടാകരുത്.
Also Read ‘
ലോകസഭാ സീറ്റ് ലക്ഷ്യം വെച്ച് ഉലകനായകൻ കമൽഹാസൻ; താരം കോൺഗ്രസിലേക്ക്
ലിസി പിരിയുന്നതിന്റെ ഭാഗമായി 80 കോടി രൂപ ആവശ്യപ്പെട്ടു എന്ന് പറയുന്നതൊക്കെ വെറുതെയാണ്. ഓരോരുത്തർ അവരവരുടെ ഭാവനക്ക് അനുസരിച്ച് എഴുതി പിടിപ്പിക്കുന്ന കഥകൾ. ലിസി അഭിനയിക്കാൻ പോകുന്നതിനോട് എനിക്ക് എതിർപ്പില്ലായിരുന്നു എന്നായിരുന്നു പ്രിയൻ അന്ന് പറഞ്ഞത്. അതേസമയം തീരെ ലളിതമായ ചടങ്ങിലായിരുന്നു പ്രിയന്റെ മകൻ സിദ്ധാർത്ഥ് വിവാഹിതനായത്. അമേരിക്കക്കാരിയും വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെർലിനാണ് സിദ്ധാർത്ഥിന്റെ ഭാര്യ.