ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയായിരുന്നു നടി ലിസി. മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ജനപ്രിയ ചലച്ചിത്ര സംവിധായകന് ആയിരുന്ന പ്രിയദര്ശന് ലിസിയെ പ്രണയിച്ചു വിവാഹം കഴിക്കുക ആയിരുന്നു.
എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പി പിരിഞ്ഞു. ഇവരുടെ മകള്‍ കല്യാണി ഇപ്പോള്‍ സിനിമകളില്‍ തിളങ്ങുകയാണ്. പിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തില്‍ ഒറ്റ മനസോടെയാണ് പ്രിയനും ലിസിയും എത്താറുള്ളത്.
Also Read: മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ്, ലാലേട്ടനെ കുറിച്ച് സൂപ്പർ നടി പറഞ്ഞത് കേട്ടോ
അടുത്തിടെ മകന് സിദ്ധാര്‍ത്ഥിന്റെ വിവാഹം ഇരുവരും ഒന്നിച്ച് നിന്നായിരുന്നു നടിത്തി കെങ്കേമമാക്കിയത്. അതേ സമയം തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി ആയിരുന്നു എന്ന് പ്രിയദര്ശന് നേരത്തെ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.
ഇ്പ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് പ്രിയദര്ശന് പറഞ്ഞ കാര്യങ്ങളാണ് ശ്ര്ദ്ധനേടുന്നത്. തങ്ങള്‍ ഇരുവഴിയിലായത് വിധിയാണെന്നും തങ്ങളുടെ കുടുംബം ഒരു സ്വര്‍ഗം പോലെയായിരുന്നുവെന്നും അത് ഒരിക്കലും തകരരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പ്രിയദര്ശന് പറയുന്നു.
Also Read: കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലിനും കല്യാണം: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തയ് കേട്ടോ
എന്നാല്‍ പ്രശ്നങ്ങളെല്ലാം പുറകെ പുറകെ വന്നുകൊണ്ടേയിരുന്നു. തന്റെ വിവാഹമോചന സമയത്തായിരുന്നു അച്ഛന്റെയും അമ്മയുടെയും മരണമെന്നും തന്നെ സുഹൃത്തുക്കളായിരുന്നു ആ സമയങ്ങളിലെല്ലാം പിന്തുണച്ചതെന്നും പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.
അപ്പോഴെല്ലാം മകള്‍ മാത്രമായിരുന്നു തന്റെ മനസ്സില്‍. അവളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയക്കണമെന്നും ഈഗോയായിരുന്നു തന്റെയും ലിസിയുടെയും ജീവിതത്തിലെ വില്ലനെന്നും ലിസ്സിയാണ് വേര്‍പിരിയണമെന്ന തീരമാനമെടുത്തതെന്നും വേര്‍പിരിഞ്ഞതിന് ശേഷവും തങ്ങള്‍ ഒന്നിച്ച് താമസിച്ചിരുന്നുവെന്നും പ്രിയദര്ശന് പറയുന്നു.