എനിക്കെതിരായ ആക്രമത്തിന് പിന്നില്‍ ആരാണെന്നറിയാം: നൂറിനെതിരേ ആഞ്ഞടിച്ച് വീണ്ടും പ്രിയാ വാര്യര്‍

18

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് കണ്ണിറുക്കി നായിക പ്രിയ വാര്യരും മറ്റൊരു താരമായ നൂറിന്‍ ഷെരീഫും തമ്മിലുള്ള അഭിപ്രായഭിന്നതയും പിണക്കങ്ങളും പുതിയ തലത്തിലേക്ക്.

Advertisements

ടിവി പരിപാടിക്കിടെ പ്രിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുറത്തായത്.

ഇതിനു പിന്നാലെ പ്രിയ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ചുട്ടമറുപടിയും കൊടുത്തു. താന്‍ മനസു തുറന്നാല്‍ പലരും വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ കമന്റ്. ഇതിനു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നൂറിനെതിരേ പ്രിയ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

തനിക്കെതിരേ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രാചരണങ്ങള്‍ക്ക് പിന്നില്‍ നൂറിനുമായി ബന്ധപ്പെട്ട ആളുകളാണെന്ന് പരോക്ഷമായി പ്രിയ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. പാട്ടും കണ്ണിറുക്കല്‍ സീനും ഹിറ്റായശേഷമാണ് തനിക്ക് കൂടുതല്‍ പ്രാധാന്യം സിനിമയില്‍ വന്നതെന്ന ആരോപണം ശരിയല്ലെന്നും പ്രിയ പറയുന്നു.

പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ സിനിമില്‍ എന്റെ റോള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല.

നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതില്‍ സത്യമൊന്നുമില്ല. പിന്നെ നൂറിന്‍ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വച്ചിരുന്നു.

എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അതായിരിക്കും കാരണം. ഞാനായിട്ട് ആരുടേയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ല.

സിനിമ ഇറങ്ങിയതിനു ശേഷം എന്നെ കടന്നാക്രമിക്കുകയും നൂറിനെ പ്രൊമോട്ട് ചെയ്യുന്ന തരത്തിലുമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്.

അതിനു പിന്നില്‍ ആരാണ് എന്നത് ഞാന്‍ പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ. ആരാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ചിന്തിച്ചാല്‍ മനസിലാകും. പിന്നെ സംവിധായകനുമായി എനിക്കൊരു പ്രശ്നവുമില്ല. അത്തരം വാര്‍ത്തകളും അടിസ്ഥാന രഹിതമാണ്- പ്രിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രം പ്രദര്‍ശനത്തിന് എത്തിയതിനുശേഷം സംവിധായകന്‍ ഒമര്‍ ലുലുവും നടി നൂറില്‍ ഷെറിഫും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

അഡാര്‍ ലവിന്റെ ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്.

പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്.

ഒരു ചാറ്റ് ഷോയില്‍ പ്രിയ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരഭരിതനാകുകയായിരുന്നു ഒമര്‍. പ്രിയ ആളാകെ മാറിപ്പോയെന്നും പറഞ്ഞ പല കാര്യങ്ങളും അറംപറ്റിയെന്നും ഒമര്‍ പ്രതികരിച്ചു.

ഒമറിന്റെയും നൂറിന്റെയും വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നതിനിടയിലാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ എത്തിയത്. ഇതിനു പിന്നാലെയാണ് അഭിമുഖത്തിലൂടെ നൂറിനെതിരേ പ്രിയ കടന്നാക്രമണം നടത്തിയത്.

Advertisement