ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് പ്രിയ വാര്യര്‍ ലോക ശ്രദ്ധ നേടിയത്. ആ ചിത്രം ഇതുവരെ പുറത്ത് ഇറങ്ങിയിട്ടില്ലെങ്കിലും ഇന്ത്യന്‍ സിനിമയുടെ കണ്ണിലുണ്ണിയായിരിക്കുകയാണ് ഇപ്പോള്‍ പ്രിയ.
കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ല അതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇപ്പോള്‍ തെന്നിന്ത്യയിലും ശക്തമായ സാന്നിധ്യമാകാനുള്ള തയാറെടുപ്പിലാണ് താരം.
തെന്നിന്ത്യന്‍ സൂപ്പര്‍താരം നാനിയുടെ നായികയായി പ്രിയ വാര്യര്‍ എത്തും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഒഡിഷനും ലുക്ക് ടെസ്റ്റിനുമാണ് പ്രിയയെ ക്ഷണിച്ചിരിക്കുന്നത്.
പിസി ശ്രീറാമാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ അവസരം കിട്ടിയാല്‍ താരത്തിന് കിട്ടുന്ന മികച്ച തുടക്കമായിരിക്കും ഇത്.
അഡാര്‍ ലൗവിലെ മാണിക്കലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് പ്രിയയ്ക്ക് ശക്തമായ ഫാന്‍പവര്‍ ഉണ്ടായെങ്കിലും പിന്നീട് ആരാധകര്‍ പ്രിയയ്ക്കെതിരേ തിരിയുന്നതാണ് കണ്ടത്.
സോഷ്യല്‍ മീഡിയയില്‍ വലിയ അക്രമണമാണ് താരം നേരിടുന്നത്. അടുത്തിടെ താരത്തിന്റെ പുതിയ ചിത്രം ശ്രീദേവി ബംഗ്ലയുടെ ട്രെയ്ലര് പുറത്തുവന്നിരുന്നു.
നടി ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത് എന്ന ആരോപണം ഉയര്‍ന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.