അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനം റിലീസായി,ഒറ്റ രാത്രി കൊണ്ടാണ് രാജ്യം ഒട്ടാകെ അറിയപ്പെടുന്ന നടിയായി താരം മാറിയത്. അതിന് ശേഷം വിങ്ക് ഗേൾ എന്നാണ് പ്രിയ വാര്യർ അറിയപ്പെടുന്നത് തന്നെ. തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളെയും പിന്നിലാക്കിക്കൊണ്ട് പ്രിയയുടെ ഫോളോവേഴ്സ് ലിസ്റ്റ് നിറഞ്ഞു.
ഇപ്പോഴിതാ പ്രിയവാര്യർ ജിഞ്ചർ മീഡിയക്ക് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യമൊക്കെ ട്രാളുകൾ തന്നെ വേദനിപ്പിച്ചിരുന്നെന്നും, അതിനെ ഞാനിപ്പോൾ അവഗണിക്കുകയാണെന്നുമാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എല്ലാ മീഡിയകളും അപ്ഡേറ്റ് ആയി കാണുന്ന ആളല്ല ഞാൻ. എനിക്ക് തോന്നുന്നത് എന്നെ പറ്റി വരുന്ന വാർത്തകൾ ഏറ്റവും അവസാനം അറിയുന്ന ആള് ഞാൻ തന്നെ ആണെന്നാണ്.
എന്റെ പ്രണ്ട്സോ അമ്മയോ ആണ് എന്നെ പറ്റി വാർത്തകൾ എവിടെയെങ്കിലും വന്നാൽ അയച്ചു തരുന്നത്. അമ്മ വിളിക്കുക തന്നെ ചെയ്യും.പ്രിയ ഇങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടല്ലോ. നീ എവിടെയാണ്, ഇത് എന്താണ് സംഭവം ഇങ്ങനെ ഡ്രസ് ഇട്ടുവെന്ന് പറഞ്ഞ് ഫോട്ടോ വന്നിട്ടുണ്ടല്ലോ’ എന്നൊക്കെ ചോദിച്ചാകും അമ്മ വിളിക്കുന്നത്. സാധാരണ ഞാൻ ഇൻസ്റ്റാഗ്രാമിൽ കയറുന്നു.
ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. പോരുന്നു,ഇങ്ങനത്തെ ചോദ്യങ്ങൾ വരുമ്പോഴാണ് ഇതൊക്കെ ഷെയർ ചെയ്തിട്ടുണ്ടെന്ന് നമ്മൾ അറിയുന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ അതിന്റെ പിന്നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ഞാൻ അറയാറില്ല. ആരൊക്കെ ആ ഫോട്ടോ എടുത്ത് ഷെയർ ചെയ്തുവെന്നോ, അല്ലെങ്കിൽ ആരാണ് ആ ഫോട്ടോയെ ട്രോളുന്നത് എന്നോ, ഒന്നും ഞാൻ അന്വേഷിക്കാറില്ല.
അതേസമയം 4 വർഷത്തിന് ശേഷം പ്രിയവാര്യർ മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ഫോർ ഇയേഴ്സ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജനോ ഖാലിദ് ആയിരുന്നു നായകൻ. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ച്ക്കൊണ്ടിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ചിത്രം നിലവിൽ സ്ട്രീം ചെയ്യുന്നുണ്ട്.