ശരീരം ദുല്‍ഖറിനെ പോലെ വേണം, ഫഹദിന്റെ ചിരി, പിന്നെ ടൊവിനോയുടെ…; താന്‍ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനൊരാളെയെന്ന് പ്രിയ വാര്യര്‍

19

പ്രണയദിനത്തില്‍ കന്നി ചിത്രം ഒരു അഡാര്‍ ലവ് വിശേഷങ്ങള്‍ക്കൊപ്പം തന്റെ സങ്കല്‍പത്തിലുള്ള പുരുഷനെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യര്‍.

Advertisements

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച്‌ തുറന്നുപറഞ്ഞത്. സിനിമാതാരങ്ങളെ ഉദ്ദാഹരണമാക്കിയാണ് പ്രിയ പങ്കാളിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വിവരിച്ചത്.

ദുല്‍ഖര്‍ സല്‍മാനെപ്പോലെ ശരീരഘടനയും ഫഹദ് ഫാസിലിന്റെ ചിരിയും ടൊവിനോയുടെ ഹെയര്‍സ്‌റ്റൈലുമുള്ള ഒരാളെയാണ് താന്‍ പ്രണയിക്കാനാഗ്രഹിക്കുന്നതെന്നാണ് താരം പറഞ്ഞത്.

പ്രണയദിനം പ്രമാണിച്ച്‌ ഒരു അഡാര്‍ ലവ് തീയറ്ററുകളിലെത്തുന്നതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ച്‌ പ്രിയ തുറന്നുപറഞ്ഞത്.

അതേ സമയം പ്രിയ വാര്യരുടെ പുരികക്കൊടിക്കു മുകളില്‍ ഊയലാടിത്തുടങ്ങിയ അഡാര്‍ ലവ് ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍ ഫലം അത്ര അഡാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേട്ടു പഴകിയൊരു പ്രണയ കഥ പുതിയ കാലത്തിനൊപ്പം കുറച്ചധികം ഫ്രീക്കായി അവതരിപ്പിക്കാനുള്ള ശ്രമം, അഡാര്‍ ആയിരുന്നെങ്കിലും ഫലം അത്ര അഡാറല്ല.

എന്നാല്‍ പ്രിയ പ്രകാശ് വാര്യര്‍ക്കായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് റോഷന്‍ അബ്ദുള്‍ റൗഫിനെയും നൂറിന്‍ ഷെരീഫിനെയും കണ്ട് കൈയടിക്കാം എന്നാണ് അറിയുന്നത്.

Advertisement