ഒമർ ലുലു ഒരുക്കിയി ഒരു അഡാർ ലവ് എന്ന താൻ നായികയായ ചിത്രത്തിലെ സഹതാരം റോഷൻ അബ്ദുൾ റൗഫുമായി പ്രണയത്തിലാണെന്ന വാർത്തകൾ നിരസിച്ച് നടി പ്രിയ പ്രകാശ് വാര്യർ.
സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞത്. ആദ്യ സിനിമയിൽ ഒപ്പം അഭിനയിച്ച ഒരേ പ്രായത്തിലുള്ള വ്യക്തി എന്ന നിലയിൽ തങ്ങൾക്കിടയിൽ മാനസിക ഐക്യം നിലനിന്നിരുന്നുവെന്നും അത് സ്വാഭാവികം മാത്രമാണെന്നും പ്രിയ വ്യക്തമാക്കി.
ആദ്യമായി സിനിമയിൽ അഭിനയിക്കുേമ്പാൾ കൂടെ അഭിനയിക്കുന്ന ഒരേപ്രായത്തിലുള്ള സഹതാരവുമായി ഐക്യമുണ്ടാകും.
അത് രണ്ടുപേർക്കും ആശ്വാസകരവും തെറ്റുകൾ ഉൾക്കൊള്ളാൻ സഹായകരവുമാകും. ഈ ഐക്യം അഭിനയം സംബന്ധിച്ച സമ്മർദ്ദങ്ങൾ ഒഴിവാക്കാനും സഹായിക്കും എന്നും പ്രിയ വ്യക്തമാക്കി.
റോഷനുമായി പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തളോട് ഊഹാപോഹങ്ങൾ അങ്ങനെ തന്നെ അവസാനിക്കുമെന്ന് പ്രിയ പറഞ്ഞു.
സത്യം പുറത്തു വരുമ്പോൾ ഊഹങ്ങൾ ഇല്ലാതാവുമെന്നും പ്രിയ കൂട്ടിച്ചേർത്തു. ഏപ്രിലിൽ റോഷന് പിറന്നാൾ ആശംസിച്ച പ്രിയ റോഷൻ നൽകിയ പിന്തുണയെ ഓർമിച്ചുകൊണ്ട് നീണ്ട കുറിപ്പും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
അതിനു പിറകെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.നീ എനിക്ക് വേണ്ടി ചെയ്തതിനെല്ലാം നന്ദി. എന്തുകാര്യത്തിനും എനിക്കൊപ്പം നിന്നത് നീ മാത്രമായിരുന്നു.
എല്ലായ്‌പ്പോഴും നീ നിന്റെ നിലനിൽപ്പ് അപകടത്തിലാക്കി. അതുപോലെ എപ്പോഴും തിരിച്ചു ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അറിയണം.
ജീവിതത്തിൽ എല്ലാ ഭാഗ്യവും നേരുന്നു. എനിക്ക് വേണ്ടി എന്നും തിളങ്ങുക, അനുഗ്രഹീതനാവുക. നിന്റെ മുഖത്ത് ചിരി വിടരാൻ എന്നാലാവുന്നത് ചെയ്യും എന്നായിരുന്നു പ്രിയ കുറിച്ചത്.
ഇതാണ് ഊഹാപോഹങ്ങൾക്ക് വഴി വെച്ചത് അഡാർ ലൗവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിനിടയിലെ പ്രിയയുടെ കണ്ണിറുക്കലിലൂടെയാണ് ഇരുവരും ലോക പ്രശസ്തരായത്