ഒമര്‍ ലുലു സംവിധാനം ചെയ്ത റിലീസ് ആകാനിരിക്കുന്ന ചിത്രം ആഡാര്‍ ലവിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ പെണ്‍കുട്ടിയാണു പ്രിയ വാര്യര്‍. മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്. ഒരു പ്രമുഖ ചാനലിലെ ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിയ എത്തിയത് ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികാളുമായാണ്. എന്നാല്‍ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ അസിസ്റ്റന്റ്മാരെ കണ്ടത് വിമര്‍ശകരെ ചൊടിപ്പിച്ചു.
ഇതോടെ പ്രിയ വാര്യര്‍ക്കു പൊങ്കാലയുമായി പലരും എത്തി. അതിരൂക്ഷമായ രീതിയില്‍ ഇതിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തി. ഒന്നു ഹിറ്റായതിന്റെ പേരില്‍ ഇത്ര അഹങ്കരിക്കണോ എന്നു ചിലര്‍ ചോദിക്കുന്നു. ഇനി എന്തൊക്കെ കാണണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. 60 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ വാര്യറെ പിന്തുടരുന്നത്. തൊട്ടു പിന്നിലുള്ള ദുല്‍ക്കര്‍ സല്‍മ്മാന്റെ ഫോളോവേഴ്‌സ് 22 ലക്ഷമാണ്. തൃശൂരുകാരിയായ പ്രിയ വാര്യര്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.