മലയാളികളുടെ പ്രിയതാരവും മൊഡലുമൊക്കെയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ചിത്രം അഡാര്‍ ലവ്-ലൂടെ അരങ്ങേറിയ താരം ലോകമെമ്പാടും ഒറ്റ സീന്‍ കൊണ്ട് വൈറലായിരുന്നു. കണ്ണടച്ച് ഹൃദയം കീഴടക്കിയ താരത്തിന് എന്നാല്‍ പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന്റെ ഒരു ചിത്രം റിലീസിനെത്തുകയാണ്. രഞ്ജിത് ശങ്കര്‍ ഒരുക്കിയ ‘ഫോര്‍ ഇയേഴ്സ്’ എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തിയിരിക്കുന്നത്. സിനിമയുടെ പ്രിവ്യു കഴിഞ്ഞദിവസമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ കണ്ട് പൊട്ടിക്കരയുകയും ചെയ്തിരുന്നു പ്രിയ വാര്യര്‍.
രഞ്ജിത് ശങ്കര്‍ ചിത്രമായ 4 ഇയേഴ്സ് നവംബര്‍ അവസാനത്തോടെയാണ് റിലീസായത്. എന്നാല്‍ തീയേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കാന്‍ ചിത്രത്തിന് ആയില്ലെങ്കിലും താരങ്ങളുടെ പ്രകടനത്തിന് നല്ല കൈയ്യടിയാണ് ലഭിച്ചത്. പ്രിയ പ്രകാശ് വാര്യരും സര്‍ജാനോ ഖാലിദുമാണ് ഗായത്രി, വിശാല്‍ എന്നീ പ്രധാന കഥാപാത്രങ്ങള്‍ക്കാണ് ജീവന് പകര്‍ന്നത്.
സംവിധായകന് തന്നെ രചനയും നിര്‍വഹിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ ക്യാംപസ് പ്രണയം പറയുന്ന ചിത്രത്തില്‍ സ്വയം മറന്ന് അഭിനയിക്കുകയായിരുന്നു പ്രിയ വാര്യരും സര്‍ജാനോ ഖാലിദും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ക്യാംപസില്‍ പ്രണയിച്ച് നടക്കുന്ന വിശാലും ഗായത്രിയും നേരിടുന്ന ഇമോഷണലായ രംഗങ്ങളാണ് ചിത്രത്തിന്റെ കാതല്‍. സിനിമയുടെ ഡിലീറ്റഡ് സീന്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. സ്വയം മറന്ന് പ്രിയയും സര്‍ജാനോയും ഒട്ടിച്ചേര്‍ന്നിരിക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്.
ഈ പ്രണയരംഗം കണ്ട് കോരിത്തരിക്കുന്നെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും ജീവനുറ്റ സീന്‍ ഡിലീറ്റ് ചെയ്യണ്ടായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. നേരത്തെ ഇരുവരും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഫോര്‍ ഇയേഴ്സ് ചിത്രത്തിന്റെ ക്യാമറ സാലു കെ. തോമസാണ് ചെയ്തിരിക്കുന്നത്. എഡിറ്റ് ചെയ്തിരിക്കുന്നത് സംഗീത് പ്രതാപും. സംഗീത സംവിധാനം -ശങ്കര്‍ ശര്‍മ.