കോളേജ് വിട്ട് വന്നപ്പോഴേക്കും പാട്ട് ഹിറ്റ്! അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു; എന്നും ഓരോ ട്രോളുകള്‍ വരും: പ്രിയ വാര്യര്‍

177

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി പ്രിയാ വാര്യര്‍. കേരളത്തിന് പുറത്തും ആരാധകരെ സമ്പാദിച്ച താരമാണ് പ്രിയ.

ഈ ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലാണ് താരത്തെ പ്രശസ്തിയിലേയ്ക്ക് നയിച്ചത്. പാട്ട് രംഗം അതിവേഗമാണ് വൈറലായത്. തൊട്ടുപിന്നാലെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലക്ഷക്കണക്കിന് പേരാണ് ഫോളോ ചെയ്തത്. പ്രശസ്തി നേടിയതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു.

Advertisements

priya-warrier-6

സോഷ്യല്‍മീഡിയ ട്രോളുകള്‍ക്കും നടി ഇരയായി. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റായപ്പോള്‍ താരം പ്രധാനമായും എത്തിയ ഗാനത്തിന് നേരെ വന്‍ ഡീഗ്രേഡിംഗ് ആണ് നടന്നത്. എന്നാല്‍ പ്രിയ ഇതിലൊന്നും തളര്‍ന്നില്ല.

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് പ്രിയ. ഇപ്പോള്‍ രഞ്ജിത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേഴ്‌സിലൂടെ താരം തിരിച്ചുവന്നിരിക്കുകയാണ്.

ALSO READ- പോകാന്‍ പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞ് വീട്ടുകാര്‍; എനിക്കൊരു വിലയുണ്ട്, നിറവയറോടെ രാത്രി പന്ത്രണ്ടിന് നിന്നനില്‍പ്പില്‍ പാടാനായി ഇറങ്ങിയ കഥ പറഞ്ഞ് സുബ്ബലക്ഷ്മി

സിനിമയുടെ പ്രമോഷനിടെ താന്‍ നേരിട്ട സൈബര്‍ ബു ള്ളി യിങിനെ കുറിച്ചും പ്രിയ തുറന്നുപറയുന്നുണ്ട്. ആദ്യസമയത്തെ ട്രോളുകള്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും താരം പറയുന്നു.

സിനിമയിലെ പാട്ട് ഇറങ്ങിയപ്പോള്‍ വലിയ മാറ്റമൊന്നും തനിക്ക് സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇന്നത്തെ അവസ്ഥയിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നുമാണ് പ്രിയ പറയുന്നത്.

priya-warrier-8

അഡാര്‍ ലവിലെ പാട്ട് ഇറങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ ചേഞ്ച് തനിക്ക് മനസിലായില്ലെന്നും താന്‍ സാധാരണക്കാരിയ ആയിരുന്നു അന്നെന്നും പ്രിയ പറയുന്നു. പുറമെ നിന്ന് കാണുന്നവര്‍ക്കാണ് എന്തോ മാറ്റം തോന്നിയത്. ഒരു ദിവസം കോളേജില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് പാട്ട് ഇറങ്ങിയത്. പിറ്റേ ദിവസമാകുമ്പോഴേക്കും പാട്ട് ഹിറ്റായി. അപ്പോഴും നോര്‍മല്‍ ലൈഫില്‍ തന്നെയായിരുന്നു താനെന്നും പ്രിയ പറയുന്നു.

ALSO READ-നീ കാണിച്ചത് നിന്റെ തന്തയ്ക്കും തള്ളയ്ക്കും അറിയുമോ? നിനക്ക് ഒക്കെ പോയി ചത്തൂടെ; പൊട്ടിത്തെറിച്ച് സുബി സുരേഷ്

അന്നെനിക്ക് പതിനെട്ട് വയസായിരുന്നു. ഞാന്‍ അഭിനയിച്ച് തുടങ്ങിയതേയുള്ളു. അപ്പോഴേക്ക് ഭയങ്കര ബഹളമാണ്. എല്ലാ ദിവസവും എന്തെങ്കിലും കാര്യത്തിനാണ് ട്രോളുകള്‍ വരുക. ആ സമയത്ത് കുറേ ചിന്തകള്‍ മനസില്‍ വരുമായിരുന്നു. അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു.

priya-warrier-7

ഇന്നങ്ങനെ അല്ല. താല്‍ക്കാലികമായി നടക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല. ഇന്ന് ട്രോളുന്നവര്‍ നാളെ അത് മാറ്റി പറയും. എന്റെ ലക്ഷ്യം നല്ല സിനിമയുടെ ഭാഗമാവുകയെന്നതും നല്ല നടിയാവുക എന്നതും മാത്രമാണ്. അതുകൊണ്ട് ഇപ്പോള്‍ വരുന്ന ട്രോളുകള്‍ ഒന്നും ബാധിക്കുന്നേയില്ല. കുറേ ഹൈപ്പ് കിട്ടിയ സമയത്താണെങ്കിലും പുറത്ത് നില്‍ക്കുന്നവര്‍ക്കാണ് അത് തോന്നുകയുള്ളുവെന്നും പ്രിയ വ്യക്തമാക്കി.

priya-warrier-5

തുടക്കം തൊട്ട്താനൊരു സാധാരണക്കാരിയാണ്. അങ്ങനെയാണ് മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ ആളുകള്‍ എന്നെ വലിയ രീതിയില്‍ ട്രോളുമ്പോഴും എനിക്ക് ഒന്നും തോന്നിയില്ല. എന്നാല്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. കാരണം എന്തിനാണ് ആളുകള്‍ എന്നെ ട്രോളുന്നതെന്ന് മനസിലാക്കാനുള്ള പ്രായമായിരുന്നില്ല അന്നെന്നും പ്രിയ പറഞ്ഞു.

priya-warrier-3

സര്‍ജനോ ഖാലിദും പ്രിയയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഫോര്‍ ഇയേര്‍സാണ് പ്രിയയുടെ പുതിയ ചിത്രം. ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Advertisement