കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം; സ്വന്തം സിനിമ തീയേറ്ററില്‍ കണ്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍; ആശ്വസിപ്പിച്ച് സര്‍ജാനോ

130

മലയാളികളുടെ പ്രിയതാരവും മൊഡലുമൊക്കെയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ചിത്രം അഡാര്‍ ലവ്-ലൂടെ അരങ്ങേറിയ താരം ലോകമെമ്പാടും ഒറ്റ സീന്‍ കൊണ്ട് വൈറലായിരുന്നു. കണ്ണടച്ച് ഹൃദയം കീഴടക്കിയ താരത്തിന് എന്നാല്‍ പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന്റെ ഒരു ചിത്രം റിലീസിനെത്തുകയാണ്. രഞ്ജിത് സങ്കര്‍ ഒരുക്കിയ ‘ഫോര്‍ ഇയേഴ്‌സ്’ എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തിയിരിക്കുന്നത്. സിനിമയുടെ പ്രിവ്യു കഴിഞ്ഞദിവസമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ കണ്ട് പൊട്ടിക്കരഞ്ഞിരിക്കുകയാണ് പ്രിയ വാര്യര്‍.

Advertisements

4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. കൊച്ചിയില്‍ നടന്ന പ്രിവ്യു ഷോ കണ്ടതിന് ശേഷം താരം കരച്ചിലടക്കാന്‍ പാടുപെട്ടതിന്റെ വീഡിയോ വൈറലാവുകയാണ്. പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിക്കുന്നത്.

ALSO READ- ഞാൻ കാശ് ഇറക്കാൻ നിങ്ങളോട് പറഞ്ഞോ, വിവാദ തട്ടിപ്പ് വീഡിയോ മുക്കിയതിന് പിന്നാലെ ആരാധകരട് പൊട്ടിത്തെറിച്ച് ദിൽഷ പ്രസന്നൻ

കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നും സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറയുന്നു.

അതേസമയം, എല്ലാവര്‍ക്കും ഇമോഷണലി കണക്ട് ആകുന്നതാണ് ചിത്രമെന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നാണ് ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദ് പറയുന്നത്.

ക്യാമ്പസ് പ്രണയവും, വിരഹവും, കൂടിച്ചേരലുകളുമൊക്കെയാണ് രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ ഫോര്‍ ഇയേഴ്സിന്റെ ഇതിവൃത്തം. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്.

ALSO READ- എന്നേക്കും എന്റേതാണ് എലിസബത്ത്, ബന്ധം പിരിഞ്ഞെന്ന് പറഞ്ഞ് പരത്തിയവർക്ക് മറുപടിയായി കിടിലൻ വീഡിയോയുമായി ബാലയും എലിസബത്തും

കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ ജയസൂര്യയെ നായകനായ ‘സണ്ണി’ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഫോര്‍ ഇയേഴ്‌സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സാലു കെ തോമസാണ്.

സാന്ദ്ര മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശങ്കര്‍ ശര്‍മ്മയാണ്.

Advertisement