ആളുകൾ തുടരെ നെഗറ്റീവ് പറഞ്ഞതോടെ എന്നെക്കൊണ്ട് മറ്റൊന്നിനും കഴിയില്ലായെന്നായി; എന്നെക്കൊണ്ടിത് കൂട്ടിയാൽ കൂടുമോ എന്ന് സെൽഫ് ഡൗട്ടായി മാറി: പ്രിയ വാര്യർ

187

തനിക്ക് നേരെ ഉണ്ടായ സോഷ്യൽമീഡിയയിലെ തുടരെയുള്ള ആ ക്ര മണങ്ങൾ വളരെ നെഗറ്റീവായി ബാധിച്ചെന്ന് തുറന്നുപറഞ്ഞ് നടി പ്രിയ വാര്യർ. ആളുതകൾ സാഷ്യൽ മീഡിയ വഴി തുടരെ ട്രോളുകൾ ഉണ്ടാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് അത് സെൽഫ് ഡൗട്ടായി മാറുകയായിരുന്നു എന്നാണ് പ്രിയ പറയുന്നത്.

പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് ബിഹൈൻഡ് വുഡ്സ് ഐസിനോട് താരം ഇക്കാര്യങ്ങൾ താരം തുറന്നുപറഞ്ഞത്. ഈ അഭിമുഖത്തിൽ നടി മമ്ത മോഹൻദാസും പങ്കെടുത്തിരുന്നു.

Advertisements

തന്റെ ആദ്യ സിനിമ പുറത്തെത്തിയത് പതിനെട്ടുവയസ്സുള്ളപ്പോഴാണ്. വന്നതെന്നും പെട്ടെന്നുള്ള ഹൈപ്പ് കിട്ടിയപ്പോൾ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഈ സമയത്ത് താനെന്ത് ചെയ്താലും മറ്റുള്ളവർ അതിന് ഓരോ ധാരണകൾ കൊണ്ടുവരും മറ്റൊരാളുടെ കാഴചപ്പാടിൽ ഈ കുട്ടി ഇങ്ങനൊക്കെയായിരിക്കും എന്നുള്ള ആശയം ഉണ്ടാക്കിയെടുക്കുകയായിരുന്നു. എന്നാൽ തന്നെ വ്യക്തിപരമായി അറിയാത്ത കുറേയാളുകളാണ് സോഷ്യൽ മീഡിയയുടെ മുന്നിൽ വന്നിരുന്ന് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ നിർമ്മിച്ചെടുത്തതെന്നും പ്രിയ വാര്യർ പറഞ്ഞു.

ALSO READ- ‘32,000 സ്ത്രീകൾ’ എന്നത് പിന്നീട് മൂന്ന് ആക്കിയത് എന്തിന്? കേരളത്തിലിത് നടന്നെന്ന വസ്തുത നിഷേധിക്കില്ല; പക്ഷെ, തെറ്റായ വിവരം നൽകുന്നത് ശരിയല്ല: ടൊവിനോ തോമസ്

അന്ന് തനിക്ക് തീർച്ചയായും വിഷമം ഉണ്ടായിരുന്നു, പിന്നീടത് സെൽഫ് ഡൗട്ട് ആയി മാറുകയായിരുന്നു. അന്നൊക്കെ തുടർച്ചയായി ആളുകൾ നെഗറ്റീവ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. തന്നെക്കൊണ്ട് മറ്റൊന്നിനും കഴിയില്ലായെന്ന ആളുകളുടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയത് നെഗറ്റീവായി മാറി.

തന്റെ സ്വപ്നം സിനിമയാണ് പക്ഷെ തന്നെക്കൊണ്ടിത് കൂട്ടിയാൽ കൂടുമോ എന്ന സംശയമായി. അന്ന് പതിനെട്ടുവയസ്സേ ഉണ്ടായിരുന്നുള്ളു. എന്നാൽ പിന്നീട് ആ ഒരു യാത്രയിൽ ഞാൻ ഒരു നല്ല വ്യക്തിയായി മാറുകയായിരുന്നു. തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നുപറയുന്നത് ഒരു മികച്ച ആർട്ടിസ്റ്റായി മാറുകയെന്നതാണ്. അതിനിടയിൽ ആളുകൾ എന്തും പറഞ്ഞോട്ടെ. അതെന്നെ ബാധിക്കില്ലെന്നും പ്രിയ വാര്യർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ALSO READ-ആ മേയ് ഒമ്പതിനാണ് അക്കാര്യം സംഭവിച്ചത്: ഭർത്താവിനെ ഞെട്ടിച്ചുകൊണ്ട് സർപ്രൈസുമായി ഷംന കാസിം; കാര്യം പിടികിട്ടാതെ ഷംനാദ്

ഇത്രയും വർഷമായിട്ട് സ്വപ്നം കണ്ടുവന്നിട്ട്, അത് നേടുന്നതുവരെ ആളുകൾ എന്തുപറഞ്ഞാലും മുന്നോട്ടുതന്നെ പോകുമെന്നും പ്രിയ വാര്യർ പറഞ്ഞു.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ സിനിമ. ചിത്രം മെയ് 12 ന് തിയേറ്റർ എത്തും. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, മമ്ത മോഹൻദാസ് എന്നിവകരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.

Advertisement