അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനം റിലീസായി,ഒറ്റ രാത്രി കൊണ്ടാണ് രാജ്യം ഒട്ടാകെ അറിയപ്പെടുന്ന നടിയായി താരം മാറിയത്. അതിന് ശേഷം വിങ്ക് ഗേൾ എന്നാണ് പ്രിയ വാര്യർ അറിയപ്പെടുന്നത് തന്നെ.
തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളെയും പിന്നിലാക്കിക്കൊണ്ട് പ്രിയയുടെ ഫോളോവേഴ്‌സ് ലിസ്റ്റ് നിറഞ്ഞു. ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ്, അഡാർ ലവിന് ശേഷം പ്രിയ അഭിനയിച്ചത്. പിന്നീട് പ്രിയയുടെ റിലീസായ ചിത്രം തെലുങ്കിൽ ഇറങ്ങിയ ചെക്ക് ആണ്. മലയാളത്തിൽ ഫോർ ഇയേഴ്സ്, ലൈവ് എന്നിവയാണ് പ്രിയയുടെതായി പുറത്തെത്തിയ മറ്റ് ചിത്രങ്ങൾ.
അതേസമം, ആദ്യ ചിത്രമായ ഒരു അഡാർ ലൗവിലെ കണ്ണിറുക്കലും ചുംബന രംഗവും വൈറലായതോടെ തനിക്ക് പിന്നീട് കരിയറിൽ പ്ര ശ്‌നമായെന്ന് പ്രിയ വാര്യർ പറയുന്നു. ശേഷം തേടി വന്ന അവസരങ്ങൾ വേണ്ടെന്ന് വെയ്‌ക്കേണ്ടി വന്നെന്നും പ്രിയ വാര്യർ പറഞ്ഞു.
തന്റെ ആദ്യ സിനിമയിൽ ഒരു ചുംബനരംഗമുണ്ട്. അതിന് ശേഷം അങ്ങനെയുള്ള സീനുകൾ ചെയ്യാൻ തയ്യാറാണെന്ന ധാരണ സിനിമാ ലോകത്ത് വന്നു. എന്നാൽ അങ്ങനെയുള്ള സിനിമകൾ താൻ വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് പ്രിയ വ്യക്തമാക്കി.
താൻ ആദ്യ സിനിമയ്ക്ക് ശേഷം ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടു. അതൊരു പോസിറ്റീവായി തോന്നിയിട്ടില്ല. ഏത് പരിപാടിക്ക് പോയാലും പരസ്യത്തിൽ അഭിനയിച്ചാലും അവർക്ക് കണ്ണിറുക്കണമായിരുന്നു. ഒരു ആക്ടറെന്ന നിലയിൽ തന്നെ വളരാൻ അത് സഹായിച്ചില്ല.
തനിക്ക് സിനിമകളിൽ ഒന്നും പുതിയതായി ചെയ്യാനില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ബ്രേക്ക് വന്നതെന്നും പ്രിയ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിനോട് പ്രതികരിച്ചു. ‘ലൈവ്’ എന്ന സിനിമയുടെ റിലീസിന് പിന്നാലെയായിരുന്നു പ്രിയയുടെ വാക്കുകൾ.
പ്രിയയുടെ അവസാന റിലീസായ ലൈവ് സിനിമയിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.വികെപി സംവിധാനം ചെയ്ത സിനിമയിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് പ്രിയ വാര്യർ അവതരിപ്പിച്ചിരിക്കുന്നത്.