മുമ്പ് മദ്യപിച്ചിട്ടില്ല, അന്നായിരുന്നു ആദ്യമായും അവസാനമായും മദ്യപിച്ചത്, അതോടെ മതിയായി, പ്രിയ വാര്യര്‍ പറയുന്നു

101

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Advertisements

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അതേ സമയം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയ വാര്യര്‍. താന്‍ നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം 4 ഈയേര്‍സിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Also Read: ഏറെ തലവേദനകൾ ഉണ്ടാക്കിയിട്ടും സായിപല്ലവിയെ തേടി ഇത്രയേറെ അവസരങ്ങൾ വരുന്നത് എന്തുകൊണ്ടാണ് എന്ന് അറിയാമോ, വെളിപ്പെടുത്തൽ

ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ശങ്കര്‍ ആണ്. അടുത്തിടെ പ്രിയ വാര്യര്‍ മദ്യപിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് പ്രിയ വാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. പ്രിയയുടെ സുഹൃത്തുക്കളായിരുന്നു വീഡിയോ പുറത്തുവിട്ടത്.

ഇപ്പോഴിതാ ആ വീഡിയോയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ. അങ്ങനെ ഒരു വീഡിയോ പുറത്തു വിടേണ്ടതില്ലായിരുന്നുവെന്ന് ഇപ്പോള്‍ ആലോചിക്കുന്നുവെന്നും പക്ഷേ തന്നോട് ചോദിച്ചതിന് ശേഷമായിരുന്നു അവര്‍ വീഡിയോ പുറത്തുവിട്ടതെന്നും പ്രിയ പറയുന്നു.

Also Read: വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കും, പിന്നിൽ നിന്ന് കുത്തില്ല: മമ്മൂട്ടിയെ കുറിച്ച് മല്ലികാ സുകുമാരൻ

താന്‍ മുമ്പ് മദ്യപിച്ചിട്ടില്ലായിരുന്നു. അന്നായിരുന്നു ആദ്യമായും അവസാനമായും മദ്യപിച്ചതെന്നും അതിന്റെ ടേസ്റ്റ് എന്താണെന്ന് അറിയാന്‍ ഒത്തിരി ആഗ്രഹമുണ്ടായിരുന്നുവെന്നും മാതാപിതാക്കളോട് സമ്മതം ചോദിച്ചിട്ടാണ് മദ്യപിക്കാന്‍ പോയതെന്നും അതോടെ മതിയായി പിന്നെ തൊട്ടിട്ടില്ലെന്നും പ്രിയ പറയുന്നു.

Advertisement