ഞാന്‍ അഭിനയിച്ച അഡാറ് ലവ് തിയ്യേറ്ററില്‍ പോയി കണ്ടിട്ടില്ല, ആ സിനിമ കണ്ട് കരഞ്ഞതിന്റെ കാരണം ഇതായിരുന്നു, ഒടുവില്‍ വെളിപ്പെടുത്തലുമായി പ്രിയ വാര്യര്‍

126

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍.

Advertisements

ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് പ്രിയ വാര്യര്‍. അഡാറ് ലവിന് ശേഷം 4 ഇയേഴ്‌സ് എന്ന ചിത്രത്തില്‍ പ്രിയ അഭിനയിച്ചിരുന്നു.

ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ പ്രിയ കരയുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അതേപ്പറ്റി സംസാരിക്കുകയാണ് താരം. തന്റെ ആദ്യ ചിത്രമായ അഡാറ് ലവ് താന്‍ തിയ്യേറ്ററില്‍ പോയി കണ്ടിട്ടില്ലെന്നും ഫോര്‍ ഇയേഴ്‌സാണ് കണ്ടതെന്നും തന്റെ കഥാപാത്രത്തെ കുറിച്ച് ചുറ്റുമുള്ളവര്‍ നല്ലത് പറഞ്ഞപ്പോളാണ് താന്‍ കരഞ്ഞതെന്നും പ്രിയ പറയുന്നു.

Also Read: എനിക്ക് മോഹൻലാൽ കഴിഞ്ഞേ ഒള്ളൂ വേറെ ആരും: പ്രിയ നടി മീരാ ജാസ്മിൻ പറഞ്ഞത് കേട്ടോ

സന്തോഷം കൊണ്ടാണ് തന്റെ കണ്ണുകള്‍ നിറഞ്ഞത്. നമ്മള്‍ അഭിനയിച്ച സിനിമ നമുക്ക് എത്രത്തോളം ജഡ്ജ് ചെയ്യാന്‍ പറ്റുമെന്ന് അറിയില്ലെന്നും തന്റെ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ തിയ്യേറ്ററിലുള്ള എല്ലാവരും ഏറ്റെടുത്തപ്പോഴാണ് അവരുടെ സപ്പോര്‍ട്ട് കണ്ടപ്പോഴാണ് തന്റെ കണ്ണുകളില്‍ വെള്ളം നിറയാന്‍ തുടങ്ങിയതെന്നും പ്രിയ പറയുന്നു.

Advertisement