മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴെ അറിയാമായിരുന്നു ഞാന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് , ആരോടും പറഞ്ഞില്ലെന്നേയുള്ളൂ, തുറന്നുപറഞ്ഞ് പ്രിയ വാര്യര്‍

158

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍.

Advertisements

ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Also Read: മൂന്ന് ദിവസത്തോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു, മലൈക്കോട്ടെ വാലിബന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് വയ്യാതെയായെന്ന് സുചിത്ര

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അതേ സമയം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് താരം.

താന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴെ സിനിമയില്‍ അഭിനയിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും എന്നാല്‍ സിനിമ പഠിക്കുക എന്ന ഓപ്ഷന്‍ തനിക്കില്ലായിരുന്നുംവെന്നും എങ്ങെനെ സിനിമയിലെത്തുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഫേസ്ബുക്കിലൊക്കെ കാണുന്ന കാസ്റ്റിങ് കോള്‍ കണ്ട് ഓഡിഷന് പോകാമെന്ന ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളുൂവെന്നും താരം പറയുന്നു.

Also Read: പ്രായം കൂടി വണ്ണവും കൂടി, സിനിമയുമില്ല, അതാണ് ആരും വന്ന് കെട്ടാത്തത്: അനുഷ്‌ക ഷെട്ടിയെ കളിയാക്കി പ്രമുഖ നടൻ

തന്റെ കലാപരമായ കഴിവുകളെ പാരന്റ്‌സ് ഇതുവരെ റെസ്്ട്രിക് ചെയ്തിട്ടില്ലെന്നും പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തനിക്ക് സിഎ ആകാനായിരുന്നു ഇഷ്ടമെന്നും എന്നാല്‍ സിനിമ സീരിയസായി എടുത്താല്‍ പഠിത്തം നടക്കില്ലെന്ന് അറിയാമായിരുന്നുവെന്നും പ്രിയ പറയുന്നു.

ഇപ്പോള്‍ സിനിമയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ട്. എവിടെയങ്കിലും പോയി ഒരു വര്‍ഷത്തെ കോഴ്‌സൊക്കെ പഠിച്ചാല്‍ ടെക്‌നിക്കല്‍ സൈഡ് കൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രിയ പറയുന്നു.

Advertisement