എന്റേത് സാധാരണ കുടുംബം, പ്രശസ്തി വലിയ സന്തോഷം തന്നിട്ടില്ല, ആകെയുണ്ടായ ഗുണം ഇതാണ്, തുറന്നുപറഞ്ഞ് പ്രിയ വാര്യര്‍

298

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്തി ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ് നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Advertisements

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. രണ്ട് ചിത്രങ്ങള്‍ ഇതിനോടകം തിയ്യേറ്ററുകളിലെത്തി. ഇപ്പോഴിതാ പ്രശസ്തി തനിക്ക് വലിയ സന്തോഷമൊന്നും തന്നിട്ടില്ലെന്ന് പറയുകയാണ് താരം.

Also Read: ഒത്തിരി സിനിമകള്‍ ചെയ്തു, പക്ഷേ കഥയെല്ലാം ഒന്നുതന്നെ, ശ്രീനിവാസന്റെ സിനിമകളെ ട്രോളി ധ്യാന്‍ ശ്രീനിവാസന്‍

പ്രശസ്തയായി എന്ന നിലയില്‍ തനിക്ക് വലിയ സന്തോഷമൊന്നും കിട്ടിയിട്ടില്ല. തനിക്ക് അഭിനയമൊന്നും ഇല്ലാത്തപ്പോള്‍ സാധാരണക്കാരിയായ ഒരു ഇരുപത്തിമൂന്നുകാരിയായി നടക്കാനാണ് ഇഷ്ടമെന്നും പ്രിയ പറയുന്നു.

എന്നാല്‍ ആളുകള്‍ തന്നെ തിരിച്ചറിയുന്നതിലും ഇങ്ങോട്ട് വന്ന് സംസാരിക്കുന്നതിലും സന്തോഷം തോന്നാറുണ്ട്. അത് താന്‍ എന്‍ജോയ് ചെയ്യാറുണ്ടെന്നും പ്രശസ്തി കൊണ്ടുണ്ടായ മറ്റൊരു ഗുണം തന്റെ പേര് പറഞ്ഞാല്‍ ആളുകള്‍ തിരിച്ചറിയും എന്നുളളതാണെന്നും പ്രിയ പറയുന്നു.

Also Read:ഒരു ടവ്വൽ വെച്ച് അത് ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു; സംവിധായകൻ അനുനയിച്ചപ്പോഴാണ് പിന്നീട് ഞാൻ സമ്മതിച്ചത്; വൈറലായി കാജോളിന്റെ വാക്കുകൾ

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മറ്റുള്ളവര്‍ തങ്ങളെ തിരിച്ചറിയുക എന്നുള്ളത്. അത് തനിക്ക് സാധിച്ചുവെന്നും അത് തന്റെ വലിയൊരു ഭാഗ്യമാണെന്നും തൃശ്ശൂരിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും പ്രിയ വാര്യര്‍ പറഞ്ഞു.

Advertisement