കല്യാണമേ കഴിക്കില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് ഞാൻ; ഒടുവിൽ വീട്ടുകാർ ഒഴികെ ബാക്കിയെല്ലാവരും പ്രണയം അറിഞ്ഞു; 8 വർഷത്തിന് ശേഷം മകനും; കഥ പറഞ്ഞ് പ്രിയയും നിഹാലും

5075

താരദമ്പതികളുടെ ബന്ധുക്കൾ എന്ന ലേബലിനേക്കാളും യൂട്യൂബേഴ്‌സ് എന്ന പേരിലാണ് പ്രിയ മോഹനും നിഹാൽ പിള്ളയും സോഷ്യൽമീഡിയയിൽ കൂടുതൽ പരിചയം. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹൻ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും യൂട്യൂബിലൂടെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ സജീവമായിരിക്കുന്നത്. പ്രിയയുടേയും ഭർത്താവ് നിഹാലിന്റെയും ഫുഡ് വ്‌ലോഗിംഗും ട്രാവൽ വ്‌ലോഗുകളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്.

പ്രിയ സീരിയലുകളിലടക്കം ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ്. മുംബൈ പോലീസ് അടക്കം നിരവധി സിനിമകളിൽ നിഹാലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തോട് വിടപറഞ്ഞ് വ്‌ലോഗുകളിലൂടെയാണ് നിറഞ്ഞുമിൽക്കുന്നത് എന്ന് മാത്രം.

Advertisements

ഇപ്പോഴിതാ ഇരുവരും ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ്. അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേ പ്രണയത്തെ കുറിച്ചും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മകൻ ജനിച്ചതുമെല്ലാം തുറന്നുപറയുകയാണ് ഇരുവരും.

ALSO READ- ‘കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത്’ എന്ന് പറഞ്ഞത് ഓർമ്മ വന്നു; ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, കടുവയിലെ രംഗത്തിന് എതിരെ ഫാത്തിമ അസ്ല

‘ഒരു ഹാപ്പി ഫാമിലിയാണ് ഞങ്ങളുടേത്. മകൻ വേദു. വർദാൻ എന്നാണ് ശരിക്കും പേര്. അവനെ വരദാനമായി ലഭിച്ചതാണെന്നാണ് താരങ്ങൾ പറയുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് കുഞ്ഞ് ഉണ്ടാവുന്നത്. അതിന് മുൻപ് പ്രിയ ഗർഭിണിയായെങ്കിലും അത് അബോർഷനായി പോയി. അതിന് ശേഷമാണ് വേദു ഉണ്ടാവുന്നത്. അങ്ങനെ അവൻ വന്നത് ഒരു വരദാനമായിട്ടാണ്. ജനിച്ചതിന് ശേഷം വേദുവിന്റെ മുടി മുറിച്ചിട്ടില്ല. മൂന്ന് വയസായി. അടുത്തിടെയാണ് ചെറുതായിട്ടൊന്ന് മുറിച്ചത്. മകനെ ഗർഭിണിയായിരിക്കുന്ന സമയത്ത് സ്‌കാനിങ്ങിന് പോയപ്പോഴെ ഡോക്ടർ പറഞ്ഞിരുന്നു എന്തൊരു മുടിയാണെന്ന്’- പ്രിയ പറയുന്നതിങ്ങനെ.

നിഹാലിനെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയിച്ച് വിവാഹം കഴിച്ചതിനെ പറ്റിയും പ്രിയ വെളിപ്പെടുത്തിയിരുന്നു. ‘എന്റെ വീടിന് മുകളിൽ ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും അവിടെ ഡാൻസ് പഠിക്കും. വേസ്റ്റേൺ ഡാൻസ് ആണ്. ഞങ്ങൾ രണ്ട് പേരും ഡാൻസ് പഠിക്കുന്നു, ഒന്നിച്ച് ഞങ്ങൾ ഡ്യൂയറ്റ് കളിക്കുന്നു. അങ്ങനെ ലവ് ആവുന്നു പിന്നെ കല്യാണവും കഴിച്ചു’.

അതേസമയം, ഡാൻസ് സ്റ്റുഡന്റ് ആയിരുന്ന കാലത്ത് പ്രിയയ്ക്ക് ഭയങ്കര ജാഡ ആയിരുന്നെന്നാണ് നിഹാൽ പറയുന്നത്. അവിടെ ഒരു ഗ്യാങ് ഉണ്ടായിരുന്നു. അവരെല്ലാം ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞ് മാറ്റി നിർത്തി. സാധാരണ നടിമാർക്കാണല്ലോ സാധാരണ ജാഡ. പിന്നെ സംസാരിച്ച് സംസാരിച്ച് ഇഷ്ടത്തിലായി. പ്രണയിച്ച് കല്യാണം കഴിക്കാനായപ്പോഴാണ് ഞങ്ങൾ ബന്ധുക്കൾ ആണെന്ന് അറിയുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പ്രിയയാണ്. എന്റെ ഡാൻസ് പെർഫോമൻസ് കണ്ട് പ്രിയ വീണ് പോയതാണ്’ നിഹാൽ പറയുന്നു.

ALSO READ- അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാലും മാറ്റിനിർത്താത്ത ആൾ, അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടൻ യഥാർത്ഥ വിസ്മയം; ഹരീഷ് പേരടി പറയുന്നു

അതേസമയം, ഇരുവരുടേയും പ്രണയം വീട്ടിൽ അവതരിപ്പിച്ചതിനെ കുറിച്ചും ഇരുവരും മനസ് തുറക്കുന്നുണ്ട്. ‘പൂർണിമയ്ക്കും ഇന്ദ്രേട്ടനും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നു. ആ സമയത്ത് നിഹാൽ അഭിനയിച്ച സിനിമയുടെ ലൊക്കേഷനിൽ എല്ലാവരും കാര്യങ്ങൾ അറിഞ്ഞു. എന്റെ അച്ഛനും അമ്മയും ഒഴികെ ബാക്കി എല്ലാവരും ഇക്കഥ അറിഞ്ഞു. അങ്ങനെ ചേച്ചി എന്റെ അടുത്ത് വന്ന് ചോദിച്ചു.’

‘അതേസമയം, കല്യാണമേ കഴിക്കില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് ഞാൻ. അച്ഛനോടും അമ്മയോടും ആര് പറഞ്ഞാലും അത് വിശ്വസിക്കില്ലായിരുന്നു. വിവാഹത്തെ കുറിച്ച് എനിക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു. വലിക്കാൻ പാടില്ല, കുടിക്കാൻ പാടില്ല എന്നൊക്കെ. അങ്ങനെയാണെങ്കിൽ ഒരിക്കലും എന്റെ കല്യാണം നടക്കില്ലെന്നാണ് അന്ന് അമ്മ പറഞ്ഞത്.

ഒടുവിൽ ചേച്ചിയാണ് വീട്ടിൽ കാര്യം അവതരിപ്പിക്കുന്നത്. എല്ലാവരും എതിർക്കുമെന്ന് കരുതിയെങ്കിലും അച്ഛൻ വിവാഹം നടത്താനുള്ള ഹാൾ ബുക്ക് ചെയ്യുകയാണ് ചെയ്തത്- പ്രിയ ഒർത്തെടുക്കുന്നു.

Advertisement