നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഫാമിലി മാന്‍ സീരിസിലും ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അടുത്തിടെ താരം വണ്ണം കുറച്ചെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. താരം ഇതേപ്പറ്റി പറഞ്ഞ കാര്യങ്ങളും പിന്നീട് ശ്രദ്ധനേടിയിരുന്നു.
അമിതമായി ഭക്ഷണം കഴിക്കാതെ തന്നെ താന്‍ നന്നായി വണ്ണംവെച്ചതുപോലെ തോന്നിയിരുന്നു. അങ്ങനെ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയിരുന്നുവെന്നും യൂട്രസില്‍ ടിഷ്യൂകള്‍ വളരുന്ന എഡിനോമയായിരുന്നു തനിക്കെന്നും കീ ഹോള്‍ സര്‍ജറി വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും പ്രിയാമണി പറയുന്നു.
അങ്ങനെ സര്‍ജറിക്ക് വേണ്ടിയായിരുന്നു താന്‍ വണ്ണം കുറച്ചത്. വണ്ണം കുറച്ചാല്‍ മാത്രമേ ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയൂവെന്ന് അവര്‍ പറഞ്ഞുവെന്നും അങ്ങനെ ശരീര ഭാരം കുറച്ചുവെന്നും സര്‍ജറി ചെയ്ത് മുഴയുടെ 96 ശതമാനവും നീക്കിയെന്നും ബാക്കിയുള്ളത് അപകടകാരികളെല്ലെന്നും ഇപ്പോള്‍ യോഗയിലൂടെയും മറ്റുമാണ് താന്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതെന്നും പ്രിയാമണി പറയുന്നു.