ദുശ്ശകുനം, കൂടെ അഭിനയിക്കുന്നവരെല്ലാം മരിക്കുന്നുവെന്ന് ആരോപണം: കിടിലൻ മറുപടിക്കൊടുത്ത് പ്രിയ ആനന്ദ്

29

മലയാളത്തിലെ 100 കോടി ചിത്രങ്ങളിൽ ഒന്നായ കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളിയുടെ നായികയായെത്തിയത് പ്രിയ ആനന്ദായിരുന്നു.

തിരക്ക് കാരണം അമല പോൾ ചിത്രത്തിൽ നിന്നും പിൻവാങ്ങിയതോടെയായിരുന്നു പ്രിയ ആനന്ദ് എത്തിയത്. മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്.

Advertisements

ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലൻ വക്കീലുും പ്രിയ അഭിനയിച്ചിരുന്നു. സുപ്രധാനമായ കഥാപാത്രത്തെ തന്നെയായിരുന്നു താരത്തിന് ലഭിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ഉയർന്നുവന്ന ആരോപണത്തിന് മറുപടിയുമായി താരമെത്തിയിരിക്കുകയാണ്.

പ്രിയയുടെ ഒപ്പം അഭിനയിക്കുന്ന താരങ്ങൾ മരിക്കുന്നു വെന്നും നടി സഹതാരങ്ങൾക്ക് ലക്ഷണക്കേടാണെന്നും ഒരു വിമർശകൻ ട്വീറ്റ് ചെയ്തു.

ഇതിനുമറുപടിയുമായി പ്രിയ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീദേവി ചിത്രമായ ഇംഗ്ലീഷ,് വിഗ്ലീഷും ജെകെ റിതേഷ് ചിത്രമായ എൽകെജിയിലും പ്രിയ ആനന്ദ് അഭിനയിച്ചിരുന്നു.

ഈ ചിത്രങ്ങൾ കണ്ടതിന് പിന്നാലെയായാണ് ഈ രണ്ട് സിനിമകളിലും പ്രിയ ആനന്ദ് അഭിനയിച്ചിരുന്നുവെന്നും അക്കാരണത്താലാണ് ഇരുതാരങ്ങളും മരിച്ചതെന്ന് വിമർശകൻ പറഞ്ഞിരുന്നു.

പ്രിയയുടെ വരവ് അത്ര നല്ലതല്ലായിരുന്നുവെന്നും വ്യക്തമാക്കിയാണ് വിമർശകൻ രംഗത്തെത്തിയത്. ട്വീറ്റിലൂടെയായിരുന്നു അവർ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

സഹപ്രവർത്തകർക്ക് രാശിയല്ല പ്രിയയെന്ന വിമർശനത്തിന് കൃത്യമായ മറുപടിയാണ് താരം നൽകിയത്.

ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് താൻ മറുപടി നൽകാറില്ലെന്നും ഇത് തനിക്ക് വല്ലാതെ ഫീലായി മാറിയെന്നും വൈകാരികമായി ബാധിച്ചുവെന്നും അതിനാലാണ് മറുപടിയെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുമ്പോൾ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും താരം പറയുന്നു.

Advertisement