മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനും ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.
അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.
എന്നാല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞുവെന്നും ഗോപി സുന്ദര്‍ മറ്റൊരു പ്രണയത്തിലാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഗായിക പ്രിയ നായര്‍ എന്ന മയോനക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.
ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയ നായര്‍ സോഷ്യല്‍മീഡയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. നേരത്തെ ഗായിക അമൃത സുരേഷുമായി ഒന്നിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം പ്രിയ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
Also Read: എനിക്ക് മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇല്ല; പ്രതികരിച്ച് ലോകേഷ് കനകരാജ്
താന്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചാലും ഇവിടെ ഒരുമാറ്റവുമുണ്ടാവില്ല. അക്കാര്യം താന്‍ പതിയെ പഠിക്കുകയാണെന്നും താന്‍ പ്രതകരിച്ചതുകൊണ്ട് ആളുകള്‍ തന്നെ പെട്ടെന്ന് സ്‌നേഹിക്കാനോ ബഹുമാനിക്കാനോ പോകുന്നില്ലെന്നും ചില കാര്യങ്ങളൊക്കെ ചിലപ്പോള്‍ വെറുതെ വിടുന്നതാണ് നല്ലതെന്നും പ്രിയയുടെ പോസ്റ്റില്‍ പറയുന്നു.
അവരെ അടച്ചുപൂട്ടിയിടാനോ വിശദീകരണങ്ങള്‍ ചോദിക്കാനോ അവര്‍ നമ്മുടെ അവസ്ഥ മനസ്സിലാക്കണമെന്ന് ശാഠ്യം പിടിക്കേണ്ട കാര്യമോ ഇല്ല. അതിന് പകരം ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ സ്വന്തം കാര്യങ്ങള്‍ക്ക് ശ്രദ്ദനല്‍കൂവെന്നും അപ്പോഴാണ് നന്നായി ജീവിക്കാന്‍ കഴിയുക എന്നും പ്രിയ കുറിച്ചു.